പരാതിക്കാരി 'എലിസബത്ത്, വൈഫ് ഓഫ് എ.കെ ആന്റണി'; എന്നിട്ടും പൊലീസിന് ആളെ പിടികിട്ടിയില്ല: ഭര്‍ത്താവിനെ കൂട്ടി സ്റ്റേഷനിലെത്താന്‍ നിര്‍ദേശം

പരാതിക്കാരി 'എലിസബത്ത്, വൈഫ് ഓഫ് എ.കെ ആന്റണി'; എന്നിട്ടും പൊലീസിന് ആളെ പിടികിട്ടിയില്ല:  ഭര്‍ത്താവിനെ കൂട്ടി സ്റ്റേഷനിലെത്താന്‍ നിര്‍ദേശം

തിരുവനന്തപുരം: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന എ.കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി നല്‍കിയ പരാതിയില്‍ ആളറിയാതെ ഇടപെട്ട് അബദ്ധത്തില്‍ പെട്ട് തിരുവനന്തപുരം മ്യൂസിയം പൊലീസ്. ഇ -മെയില്‍ വഴി പരാതി നല്‍കിയ എലിസബത്തിനോട് ഭര്‍ത്താവിനെ കൂട്ടി സ്റ്റേഷനില്‍ വരാനാണ് പൊലീസ് ആവശ്യപ്പെട്ടത്.

വീട്ടിലെ അറ്റകുറ്റപ്പണിക്കായി ഏര്‍പ്പാടാക്കിയ ആള്‍ മുന്‍കൂര്‍ പണം വാങ്ങിയ ശേഷം പണി പൂര്‍ത്തിയാക്കാതെ പോവുകയും പിന്നീട് ഫോണ്‍ എടുക്കാതെയും വന്നതോടെയാണ് എലിസബത്ത് ആന്റണി മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് പരാതി അയച്ചത്.

'വൈഫ് ഓഫ് എ.കെ ആന്റണി' എന്നാണ് പേരിനൊപ്പം എലിസബത്ത് വച്ചിരുന്നത്. പരാതിക്കാരി ആരാണെന്ന് മനസിലാക്കാത്ത ഉദ്യോഗസ്ഥന്‍ എലിസബത്തിനെ ഫോണില്‍ വിളിച്ച് ഭര്‍ത്താവിനൊപ്പം സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.

എ.കെ ആന്റണിയുടെ ഭാര്യയാണ് പരാതിക്കാരിയെന്ന് പിന്നീട് തിരിച്ചറിഞ്ഞതോടെ, അവരെ നേരില്‍ക്കണ്ട് ക്ഷമ ചോദിക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ മ്യൂസിയം എസ്എച്ച്ഒയ്ക്ക് നിര്‍ദേശം നല്‍കി.

എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നറിയിച്ച് എലിസബത്ത് തന്നെ പ്രശ്നം പരിഹരിച്ചു. എലിസബത്തിന്റെ പരാതിയില്‍, പൊലീസ് ഇടപെട്ട് പണിക്കാരനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും മുടങ്ങിക്കിടക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.