ഒമാനില്‍ ഒരു കുടുംബത്തിലെ എട്ട് പേർ ഒഴുക്കില്‍ പെട്ടു, മൂന്ന് പേരെ രക്ഷപ്പെടുത്തി

ഒമാനില്‍ ഒരു കുടുംബത്തിലെ എട്ട് പേർ ഒഴുക്കില്‍ പെട്ടു, മൂന്ന് പേരെ രക്ഷപ്പെടുത്തി

ഒമാൻ: ഒമാനിലെ ദോഫാറില്‍ അല്‍ മുഖ്സായില്‍ തീരത്ത് ഒരു കുടുംബത്തിലെ എട്ട് പേർ ഒഴുക്കില്‍ പെട്ടു. മൂന്ന് പേരെ രക്ഷപ്പെടുത്തി. അഞ്ച് പേർക്ക് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്.

ജൂലൈ എട്ടിന് അല്‍ റുസ്താഖില്‍ മൂന്ന് കുട്ടികളടക്കം എട്ട് പേർ രണ്ട് വ്യത്യസ്ത അപകടത്തില്‍ പെട്ട് മരിച്ചിരുന്നു. അസ്ഥിര കാലാവസ്ഥ തുടരുന്നതിനാല്‍ ജാഗ്രത വേണമെന്ന മുന്നറിയിപ്പ് അധികൃതർ നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.