ബിജെപിയിലേക്കില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍; ഗോവയില്‍ വിമത നീക്കം പാളി

ബിജെപിയിലേക്കില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍; ഗോവയില്‍ വിമത നീക്കം പാളി

പനാജി : ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപിയിലേക്ക് എത്തിക്കാനുള്ള വിമതരുടെ നീക്കം പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ പതിനൊന്ന് എംഎല്‍എമാരില്‍ പത്ത് പേരും നിയമസഭയില്‍ ഹാജരായി. അസുഖ ബാധിതനായതിനാല്‍ ഒരാള്‍ എത്തിയില്ല. മൂന്നില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസില്‍ നിന്നും അടര്‍ത്തി മാറ്റാനുള്ള വിമതരുടെ നീക്കം ഇതോടെ പാളിപ്പോയി.

വിമത നേതാക്കളായ ദിഗംബര്‍ കാമത്തും മൈക്കല്‍ ലോബോയും തങ്ങള്‍ ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കി. മൈക്കല്‍ ലോബോയെ ഇന്നലെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും നീക്കിയിരുന്നു. വൈകുന്നേരം കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കും.

നിയമസഭാ സമ്മേളനം തുടങ്ങാനാരിക്കെയാണ് ഗോവയില്‍ എംഎല്‍എമാര്‍ കൂറുമാറുമെന്ന അഭ്യൂഹം ഉയര്‍ന്നത്. പ്രതിപക്ഷ നേതാവ് മൈക്കള്‍ ലോബോ അടക്കം നാല് എംഎല്‍എമാര്‍ ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി പ്രമോദ് സാവന്ദിന്റെ വസതിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു.

ഇതോടെ വാര്‍ത്താ സമ്മേളനം വിളിച്ച് മൈക്കള്‍ ലോബോയെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് നിന്നും മാറ്റിയ കോണ്‍ഗ്രസ് കോടികള്‍ നല്‍കി ബിജെപി എംഎല്‍എമാരെ വിലയ്ക്ക് വാങ്ങുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ആകെയുള്ള 11 എംഎല്‍എമാരില്‍ അഞ്ചു പേരായിരുന്നു പിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്. ഇതോടെ എംഎല്‍എമാര്‍ മറു കണ്ടം ചാടുമെന്ന് ഉറപ്പായി. എന്നാല്‍ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ സ്ഥിതിഗതികള്‍ മാറി മറിയുകയായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ദ് പ്രതികരിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.