ശ്രീലങ്കയിലേക്കുളള സർവ്വീസുകള്‍ റദ്ദാക്കി ഫ്ളൈ ദുബായ്

ശ്രീലങ്കയിലേക്കുളള സർവ്വീസുകള്‍ റദ്ദാക്കി ഫ്ളൈ ദുബായ്

ദുബായ്: രാഷ്ട്രീയ-സാമ്പത്തിക അസ്ഥിരത നിലനില്‍ക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ശ്രീലങ്കയിലേക്കുളള സർവ്വീസുകള്‍ ഉണ്ടാകില്ലെന്ന് ഫ്ളൈ ദുബായ്. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട് നല്‍കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ദുബായിക്കും കൊളംബോ വിമാനത്താവളത്തിനും ഇടയിലുള്ള ഫ്ലൈ ദുബായ് വിമാനങ്ങൾ ജൂലൈ 10 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവച്ചു, ശ്രീലങ്കയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരും, ഫ്ലൈ ദുബായ് വക്താവ് മോണ്ടയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രമാണ് ശ്രീലങ്ക. ദുബായ്ക്കും കൊളംബോയ്ക്കുമിടയില്‍ നിരവധി സർവ്വീസുകളുണ്ട് ഫ്ളൈ ദുബായ്ക്ക്. ഇതാണ് ഇപ്പോള്‍ താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.