തിരുവനന്തപുരം: മുന്‍ ജയില്‍ ഡിജിപി ആര്‍. ശ്രീലേഖയും നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി നടന്‍ ദിലീപും തമ്മിലുള്ള വാട്സാപ് ചാറ്റ് പുറത്ത്. ഇരുവരും തമ്മിലുള്ള അടുത്ത ബന്ധം തെളിയിക്കുന്നതാണ് ചാറ്റ്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയാണെന്ന് താന്‍ കരുതുന്നില്ലെന്നും ദിലീപിനെ വ്യക്തിപരമായി അറിയില്ലെന്നും ശ്രീലേഖ പറഞ്ഞിരുന്നു. ഇത് ചര്‍ച്ചയാകവേ ആണ് ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സാപ് ചാറ്റ് പുറത്ത് വന്നിരിക്കുന്നത്.
2021 ലെ വാട്സാപ്പ് ചാറ്റുകളാണ് പുറത്തു വന്നിരിക്കുന്നത്. 2021 മെയ് അഞ്ചു മുതല്‍ ജൂലൈ ഒന്നു വരെ പല ദിവസങ്ങളില്‍ ഇവര്‍ വാട്സാപ്പിലൂടെ സംസാരിച്ചിട്ടുള്ളതായി ചാറ്റില്‍ നിന്ന് വ്യക്തമാണ്.
ഫ്രീ ആയിരിക്കുമ്പോള്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ആദ്യം 2021 മെയ് 23 ന് മെസേജ് അയച്ചിരിക്കുന്നത്. ദിലിപീനോട് സംസാരിക്കാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്ന് വെളിപ്പെടുത്തുന്ന മെസേജ് ശ്രീലേഖ തിരിച്ചയിച്ചിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിന്റെ ലിങ്കുകളാണ് ശ്രീലേഖ കൂടുതല്‍ അയച്ചിട്ടുള്ളത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണെന്ന് ശ്രീലേഖ തന്റെ യുട്യൂബ് ചാനലിലൂടെ അവകാശപ്പെട്ടിരുന്നു. ദിലീപിനെതിരായ മൊഴികളില്‍ പലതും അന്വേഷണ ഉദ്യോഗസ്ഥര്‍ തോന്നിയപോലെ എഴുതിച്ചേര്‍ത്തതാണെന്നും പ്രതി പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമായി ഉണ്ടാക്കിയതാണെന്നുമാണ് ശ്രീലേഖ പറഞ്ഞത്.
ദിലീപിനെതിരെ തെളിവുകള്‍ ഇല്ലാത്തതിനാലാണ് പുതിയ കേസ് എടുത്തത്. പള്‍സര്‍ സുനി നേരത്തെയും നടിമാരെ തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക് മെയില്‍ ചെയ്തിട്ടുണെന്നും ശ്രീലേഖ പറഞ്ഞിരുന്നു. വ്യക്തിപരമായി അടുത്ത ബന്ധം തെളിയിക്കുന്ന ചാറ്റ് പുറത്തു വന്നത് ശ്രീലേഖയ്ക്കും തിരിച്ചടിയായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.