കെപിസിസി പുനസംഘടന: 28 പുതുമുഖങ്ങളെ ഉള്‍പെടുത്തി പട്ടിക ഹൈക്കമാന്‍ഡിന് ഇന്ന് കൈമാറും

കെപിസിസി പുനസംഘടന:  28 പുതുമുഖങ്ങളെ ഉള്‍പെടുത്തി പട്ടിക ഹൈക്കമാന്‍ഡിന് ഇന്ന് കൈമാറും

തിരുവനന്തപുരം: കെപിസിസി അംഗങ്ങളുടെ പുനസംഘടന പട്ടികയില്‍ 28 പുതുമുഖങ്ങളെ ഉള്‍പെടുത്താന്‍ ധാരണ. പുതുക്കിയ പട്ടിക ഇന്ന് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ യോഗം ചേര്‍ന്നാണ് പട്ടിക സംബന്ധിച്ച്‌ ധാരണയിലെത്തിയത്.

280 അംഗപട്ടികയില്‍ 46 പേരെ മാറ്റിക്കൊണ്ടുള്ള പട്ടിക നേരത്തെ സമര്‍പ്പിച്ചെങ്കിലും യുവ, വനിത പ്രാതിനിധ്യം കൂട്ടാന്‍ ആവശ്യപ്പെട്ട് പട്ടിക തിരിച്ചയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മാറ്റം വരുത്തിയത്. ഏകദേശം 25 ശതമാനം പുതിയ ആളുകളെ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് തയ്യാറാക്കിയത്.

സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തില്‍ പുനസംഘടന പൂര്‍ത്തിയാക്കാന്‍ നേതൃത്വവും ഗ്രൂപ്പുകളും നേരത്തെ ധാരണയിലെത്തിയിരുന്നു. അതേസമയം ഈ മാസം 24, 25 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ചിന്തന്‍ ശിബിര്‍ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കെപിസിസി ഭാരവാഹി യോഗം ഇന്ന് ചേരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.