അബുദബിയിലെ സ്വദേശികള്‍ക്ക് 150 കോടി ദിർഹമിന്‍റെ പദ്ധതി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

അബുദബിയിലെ സ്വദേശികള്‍ക്ക് 150 കോടി ദിർഹമിന്‍റെ പദ്ധതി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

 അബുദബി: എമിറേറ്റിലെ പൗരന്മാർക്ക് ഭവന നിർമ്മാണത്തിനും മറ്റും സഹായകരമാകുന്ന 150 കോടി ദിർഹമിന്‍റെ പദ്ധതി പ്രഖ്യാപിച്ച് യുഎഇ രാഷ്ട്രപതിയും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. 1100 ഓളം പേർക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

സാമൂഹിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും രാജ്യത്തിന്‍റെ ഭാവിക്ക് പ്രയോജനകരമാകുന്നതിനും പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ഈ വർഷം പ്രഖ്യാപിക്കുന്ന രണ്ടാമത്തെ പാക്കേജാണിത്. ഭവന വായ്പകളും, വീടുകള്‍ക്കുളള ഗ്രാന്‍ഡ്, മരണപ്പെട്ട പണയ തിരിച്ചടവിലെ ഇളവ് എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്.

അ​ബൂ​ദ​ബി​യി​ലെ 1347 പൗ​ര​ന്മാ​ർ​ക്ക് 236 കോ​ടി ദി​ർ​ഹം മൂ​ല്യ​മു​ള്ള ഭ​വ​ന​വാ​യ്പ വി​ത​ര​ണം ചെ​യ്യാ​ൻ ഷെയ്ഖ് മുഹമ്മദ് നേരത്തെ ഉത്തരവിട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.