മാലിന്യക്കൂമ്പാരത്തില്‍ ദേശീയ പതാക; കേസെടുത്ത് പൊലീസ്, കോസ്റ്റ് ഗാര്‍ഡിന്റേതെന്ന് സൂചന

മാലിന്യക്കൂമ്പാരത്തില്‍ ദേശീയ പതാക; കേസെടുത്ത് പൊലീസ്, കോസ്റ്റ് ഗാര്‍ഡിന്റേതെന്ന് സൂചന

കൊച്ചി: കൊച്ചിയില്‍ മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ ദേശീയ പതാക. ഇരുമ്പനം കടത്തുകടവിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് ഇന്നലെ അര്‍ധരാത്രിയോടെ തള്ളിയ മാലിന്യത്തിനിടയിലാണ് ദേശിയ പതാകയും കോസ്റ്റ് ഗാര്‍ഡിന്റെ പതാകയും കണ്ടെത്തിയത്. നാട്ടുകാരാണ് സംഭവം ആദ്യം കണ്ടെത്തിയത്.

സംഭവത്തില്‍ ഹില്‍പാലസ് പൊലീസ് കേസെടുത്തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസ് സംഘം പതാക പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മാലിന്യം സ്ഥലത്ത് തള്ളിയത് ആരാണെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. കോസ്റ്റ്ഗാര്‍ഡിന്റെ പതാകയും ലൈഫ് ജാക്കറ്റ്, റെയിന്‍കോട്ട് തുടങ്ങിയവയും ഉപേക്ഷിക്കപ്പെട്ട മാലിന്യക്കൂമ്പാരത്തിലുണ്ട്.

ചൊവ്വാഴ്ച രാവിലെയോടെയാണ് ഇവിടെ രണ്ടു ലോഡ് വരുന്ന മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇവ നശിപ്പിക്കുന്നതിനു ചുമതലപ്പെടുത്തിയ ആരെങ്കിലും ഉപേക്ഷിച്ചു കടന്നുകളഞ്ഞതാവാം എന്നു പ്രദേശവാസികള്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.