ചാംഗ്വോണ്‍: ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. 10 മീറ്റര്‍ എയര്‍ റൈഫില്‍ മിക്‌സഡ് ടീം വിഭാഗത്തില്‍ ഇന്ത്യയുടെ മെഹുലി ഘോഷ്-തുഷാര്‍ മാനെ ജോഡിയാണ് സ്വര്‍ണം നേടിയത്. ഹംഗേറിയന്‍ ടീമിനെ 17-13 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ ജോഡിയുടെ നേട്ടം.
ഇസ്രയേല്‍, ചെക്ക് റിപ്പബ്ലിക് ടീമുകള്‍ക്ക് യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങള്‍ ലഭിച്ചു. സീനിയര്‍ വിഭാഗത്തില്‍ തുഷാര്‍ നേടിയ ആദ്യ സ്വര്‍ണമാണ് ഇത്. മെഹുലിയുടേത് രണ്ടാമത്തെ സ്വര്‍ണം. 2019 ല്‍ കാഠ്മണ്ഡുവില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസിലാണ് മെഹുലി മുന്‍പ് സ്വര്‍ണ മെഡല്‍ നേടിയത്.
ലോക ഷൂട്ടിംഗ് വേദികളില്‍ അടുത്തിടെയായി മികച്ച പ്രകടനം നടത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഈ മാസം ലണ്ടനില്‍ ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷയുള്ള ഇനമാണ് ഷൂട്ടിംഗ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.