യുഎഇ രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

യുഎഇ രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

അബുദബി: യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകീട്ട് ആറുമണിയോടെയാണ് അദ്ദേഹം രാഷ്ട്രത്തെ അഭിസംബോധന ചെയ്യുക. യുഎഇയുടെ ഭാവി നിലപാടുകളും അഭിലാഷങ്ങളും വ്യക്തമാക്കുന്നതായിരിക്കും അദ്ദേഹത്തിന്‍റെ പ്രസംഗമെന്നാണ് വിലയിരുത്തല്‍.

രാജ്യത്തെ പ്രാദേശിക റേഡിയോ ടെലിവിഷന്‍ ചാനലുകള്‍ പ്രസംഗം തല്‍സമയം സംപ്രേഷണം ചെയ്യും. പഠനത്തില്‍ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും അവരുടെ കുടുംബാംഗങ്ങളേയും കഴിഞ്ഞ ദിവസം രാഷ്ട്രപതി നേരിട്ട് വിളിച്ചുവരുത്തി അഭിനന്ദിച്ചിരുന്നു. മികച്ച സ്ത്രീകളും വിദ്യാർത്ഥികളുമടങ്ങുന്നതാണ് രാജ്യത്തിന്‍റെ ഭാവിയിലേക്കുളള യഥാർത്ഥ നിക്ഷേപമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

സഹോദരന്‍ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ വിയോഗത്തെ തുടർന്ന് പിന്‍ഗാമിയായി 2022 മെയിലാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎഇ രാഷ്ട്രപതിയായി ചുമതലയേറ്റെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.