'കത്തോലിക്കനായ പ്രസിഡന്റ് ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്നത് ശരിയോ; അദ്ദേഹത്തിന്റെ മനസാക്ഷിക്ക് വിടുന്നു': ബൈഡനെതിരെ ഫ്രാന്‍സിസ് പാപ്പ

'കത്തോലിക്കനായ പ്രസിഡന്റ് ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്നത് ശരിയോ; അദ്ദേഹത്തിന്റെ മനസാക്ഷിക്ക് വിടുന്നു': ബൈഡനെതിരെ ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: കത്തോലിക്കനായ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഭ്രൂണഹത്യയെ പിന്തുണക്കുന്നതിനെ വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യുണിവിഷന്‍ ആന്റ് ടെലിവിസാ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് പാപ്പ ബൈഡനെതിരെ വിമര്‍ശനമുന്നയിച്ചത്.

ഗര്‍ഭധാരണത്തിന് ശേഷം ഒരു മാസത്തിനുള്ളില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ഡി.എന്‍.എ ഉണ്ടാകുമെന്നും മെല്ലെ അവയവങ്ങള്‍ രൂപം കൊള്ളുമെന്നും ശാസ്ത്രീയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പാപ്പ വിശദീകരിച്ചു.

ഒരു മനുഷ്യ ജീവനെ ഇല്ലാതാക്കുന്നത് നീതിക്ക് നിരക്കുന്നതാണോ എന്ന് ചോദിച്ച പ്രാന്‍സിസ് പാപ്പ അമേരിക്കന്‍ പ്രസിഡന്റ് ഭ്രൂണഹത്യയെ പിന്തുണക്കണമോ എന്ന കാര്യം അദ്ദേഹത്തിന്റെ മനസാക്ഷിക്ക് വിടുകയാണെന്നും വ്യക്തമാക്കി. ഈ പൊരുത്തക്കെടിനെ കുറിച്ച് ബൈഡന്‍ തന്റെ വൈദികനോട് തന്നെ സംസാരിക്കട്ടെയെന്നും പാപ്പ പറഞ്ഞു.

ഗര്‍ഭധാരണം മുതല്‍ സ്വഭാവിക മരണം വരെ മനുഷ്യ ജീവന്‍ ബഹുമാനിക്കപ്പെടണമെന്ന് സഭാ പ്രബോധനങ്ങളില്‍ പറയുന്നുണ്ടെങ്കിലും ജോ ബൈഡന്‍ ഗര്‍ഭഛിദ്രത്തെ ശക്തമായി പിന്തുണക്കുന്ന വ്യക്തിയാണ്.

അമേരിക്കയില്‍ ഭ്രൂണഹത്യ നിയമപരമാക്കിയ 'റോ വി.വേഡ്' വിധി സുപ്രീം കോടതി അസാധുവാക്കിയതിനെ തുടര്‍ന്ന് ഭ്രൂണഹത്യയെ സംരക്ഷിക്കുന്നതിനായി കഴിഞ്ഞയാഴ്ച ബൈഡന്‍ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പു വെച്ചിരുന്നു.

ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മെത്രാന്‍ സമിതിയുടെ പ്രോലൈഫ് കമ്മറ്റി അധ്യക്ഷനും ബാള്‍ട്ടിമോര്‍ ആര്‍ച്ച് ബിഷപ്പുമായ വില്യം ലോറി രംഗത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. ഗര്‍ഭധാരണം മുതല്‍ ജീവന്‍ ആരംഭിക്കുന്നു എന്ന വാദത്തോട് താന്‍ യോജിക്കുന്നില്ലെന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും ബൈഡന്‍ പറഞ്ഞിരുന്നു.

ഭ്രൂണഹത്യ നിയമപരമാക്കിയത് അസാധുവാക്കിക്കൊണ്ട് സുപ്രീം കോടതി ചരിത്ര വിധി പ്രഖ്യാപിച്ചതിനു പിന്നാലെ അമേരിക്കയില്‍ നിരവധി ദേവാലയങ്ങളിലും കത്തോലിക്കാ സ്ഥാപനങ്ങളിലും ഗര്‍ഭഛിദ്രാനുകൂലികള്‍ അക്രമം നടത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.