രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പ്രതിപക്ഷ നിരയില്‍ വിള്ളല്‍; ജയം ഉറപ്പിച്ച് ദ്രൗപദി മുര്‍മു

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പ്രതിപക്ഷ നിരയില്‍ വിള്ളല്‍; ജയം ഉറപ്പിച്ച് ദ്രൗപദി മുര്‍മു

ന്യൂഡല്‍ഹി: ശിവസേനകൂടി പിന്തുണ പ്രഖ്യാപിച്ചതോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന്റെ വിജയം ഉറപ്പായിരിക്കുകയാണ്. പ്രതിപക്ഷനിരയില്‍ നിന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബി.ജെ.ഡി, ബി.എസ്.പി, ശിരോമണി അകാലിദള്‍ എന്നീ പാര്‍ട്ടികള്‍ക്കു പിന്നാലെയാണ് ശിവസേനയും മുര്‍മുവിനൊപ്പം അണിനിരന്നത്.

ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും മുര്‍മുവിനൊപ്പമാണെന്നാണ് സൂചന. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 21ന് നടക്കും. 25ന് പുതിയ രാഷ്ട്രപതി ചുമതലയേല്‍ക്കും. മുര്‍മു ഏഴു ലക്ഷത്തോളം വോട്ടുമൂല്യം നേടുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന വോട്ടുമൂല്യം 2017നേക്കാള്‍ വന്‍തോതില്‍ കുറയുമെന്നാണ് സൂചന.

ഭൂരിപക്ഷം നേടാന്‍ 9,465 വോട്ടുമൂല്യം എന്‍.ഡി.എ.ക്ക് കുറവുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയിലൂടെ ഇത് പരിഹരിക്കാനാവും. യു.പി.എയുടെ അംഗബലം അനുസരിച്ച് പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 360,362 വോട്ടുമൂല്യമാണ് ലഭിക്കേണ്ടത്. എന്നാല്‍ പ്രതിപക്ഷത്തിനിടയില്‍ വിള്ളല്‍ വീഴുന്നതോടെ ഇത് കുറയുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.