പെര്‍ത്ത്: ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് പ്രസിഡന്റായി പെര്‍ത്ത് ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ എസ്.ഡി.ബി ചുമതലയേറ്റു. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് ആര്‍ച്ച് ബിഷപ്പ് ചുമതലയേല്‍ക്കുന്നത്.
സിഡ്‌നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷറാണ് വൈസ് പ്രസിഡന്റ്. രണ്ടു വര്‍ഷമാണ് ഭാരവാഹികളുടെ കാലാവധി.
മേയില്‍ നടന്ന, ഓസ്ട്രേലിയയിലെ കത്തോലിക്ക ബിഷപ്പുമാരുടെ പ്ലീനറി സമ്മേളനത്തിലാണ് ഇരുവരെയും തെരഞ്ഞെടുത്തത്. ബിഷപ്പ് കോണ്‍ഫറന്‍സിന്റെ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ആദ്യ പ്രസിഡന്റാണ് ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ. നാല് വര്‍ഷത്തോളം പ്രസിഡന്റായി സേവനമനുഷ്ഠിച്ച ബ്രിസ്ബന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ക്ക് കോള്‍റിഡ്ജിന്റെ പിന്‍ഗാമിയാണ് ആര്‍ച്ച് ബിഷപ്പ് കോസ്റ്റലോ ചുമതലയേല്‍ക്കുന്നത്.
കത്തോലിക്ക സഭയുടെ അഞ്ചാം പ്ലീനറി കൗണ്‍സില്‍ രണ്ടാം ഘട്ട സമ്മേളനത്തിന്റെ ചുമതലയുള്ളതിനാലാണ് ചുമതല ഏറ്റെടുക്കുന്നത് നീണ്ടു പോയത്. കഴിഞ്ഞ ആഴ്ച്ച പ്ലീനറി കൗണ്‍സില്‍ സമാപിച്ചതോടെയാണ് ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ പുതിയ ദൗത്യം ഏറ്റെടുത്തത്. നാല് വര്‍ഷത്തിലേറെയായി ഓസ്ട്രേലിയന്‍ പ്ലീനറി കൗണ്‍സിലിന്റെ പ്രസിഡന്റായി സ്ത്യുത്യര്‍ഹ സേവനമാണ് ആര്‍ച്ച് ബിഷപ്പ് കോസ്റ്റലോ കാഴ്ച്ചവച്ചത്.
ഈ കാലഘട്ടത്തില്‍ സുവിശേഷം എങ്ങനെ നിലനില്‍ക്കുന്നു എന്നതിനെക്കുറിച്ചാണ് തങ്ങള്‍ ആലോചിക്കുന്നതെന്നും ക്രിസ്തുവിന്റെ ദൗത്യം മുന്നോട്ട് കൊണ്ടുപോകാന്‍ സഹോദരരായ ബിഷപ്പുമാര്‍ക്കും ദൈവജനത്തിനും ഒപ്പം പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെന്നും ആര്‍ച്ച് ബിഷപ്പ് കോസ്റ്റലോ മേയില്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.