ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്സെ രാജിവച്ചു

 ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്സെ  രാജിവച്ചു

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്സെ രാജിവച്ചു. രണ്ട് ദിവസം നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുന്നുവെന്ന് വ്യക്തമാക്കി അദ്ദേഹം ഇ മെയില്‍ അയച്ചു. രാജിക്കത്ത് ഇ മെയില്‍ വഴി കിട്ടിയതായി ശ്രീലങ്കന്‍ പാര്‍ലിമെന്റ് സ്പീക്കര്‍ യപ അബയ് വര്‍ധന സ്ഥിരീകരിച്ചു.

ജനകീയ പ്രക്ഷോഭത്തിനെ തുടര്‍ന്ന് രാജ്യം വിട്ട രജപക്സെ സിംഗപ്പൂരിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം മാലിദ്വീപിലേക്ക് കടന്ന അദ്ദേഹം വ്യാഴാഴ്ച സൗദി അറേബ്യയുടെ വിമാനത്തിലാണ് സിംഗപ്പൂരിലെത്തിയത്.

എന്നാല്‍ സ്വകാര്യ സന്ദര്‍ശനത്തിയായിട്ടാണ് രജപക്‌സേയ്ക്ക് രാജ്യത്ത് പ്രവേശനം അനുവദിച്ചിരിക്കുന്നത് എന്നാണ് സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. അഭയം ആവശ്യപ്പെടുകയോ സിംഗപ്പൂര്‍ അഭയം നല്‍കുകയോ ചെയ്തിട്ടില്ല. സിംഗപ്പൂര്‍ പൊതുവെ അഭയത്തിനുള്ള അപേക്ഷകള്‍ അനുവദിക്കാറില്ലെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.