തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ കളിച്ച് പണം നഷ്ടപ്പെട്ടവര്‍ ആത്മഹത്യ ചെയ്യുന്നത് പതിവായതോടെ ഇത്തരം ഗെയിമുകള്‍ക്കെതിരേ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നേക്കും. ഒരിക്കല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്തരം ഗെയിമുകള്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഗെയിമിംഗ് കമ്പനികള്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു.
ഈ സാഹചര്യത്തില്‍ പുതിയ സമഗ്രമായ നിയമനിര്‍മാണം നടത്താനാണ് സംസ്ഥാനം ഒരുങ്ങുന്നത്. ഇത്തരം ചൂതാട്ടങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിയമപരവും സാങ്കേതികപരവുമായ കാര്യങ്ങള്‍ പരിശോധിച്ച് അതിനുള്ള നടപടികള്‍ തുടങ്ങുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. നിയമപരമായ പഴുതുകള്‍ ഉപയോഗിച്ച് ആയിരക്കണക്കിന് കോടി രൂപയാണ് ഓണ്‍ലൈനായി സാധാരണക്കാരുടെ പണം ഇത്തരം ഗെയിമുകള്‍ ഉണ്ടാക്കുന്നത്.
ഇത്തരം പഴുതുകള്‍ അടച്ചുവേണം നടപടികള്‍ എടുക്കാന്‍. ഇവയില്‍ പലതും അതാത് സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ നികുതി ഘടനയുടെ ഉള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവ പോലുമല്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.