കൊച്ചി: യന്ത്രത്തകരാറിനെ തുടര്‍ന്ന് ഷാര്‍ജയില്‍ നിന്നുള്ള വിമാനം നെടുമ്പാശേരിയില്‍ അടിയന്തിരമായി നിലത്തിറക്കി. എയര്‍ അറേബ്യയുടെ നെടുമ്പാശേരിയിലേക്കുള്ള വിമാനമാണ് രാത്രി 7.25 ന് നിലത്തിറക്കിയത്.
ഹൈഡ്രോളിക് തകരാറുണ്ടായതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്. ഇതേത്തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ വൈകിട്ട് 6.41ന് സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 7.13 ന് ലാന്‍ഡ് ചെയ്യേണ്ട വിമാനം 7.29 നാണ് ലാന്‍ഡ് ചെയ്യാനായത്. പിന്നീട് വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു. സര്‍വീസുകള്‍ സാധാരണ നിലയിലായി.
സാധാരണ നടപടിക്രമങ്ങള്‍ പാലിക്കാന്‍ കാത്തുനില്‍ക്കാതെ പ്രത്യേക അനുമതി തേടിയാണ് വിമാനം ഇറങ്ങിയത്. നെടുമ്പാശേരിയിലേക്ക് പറക്കുന്നതിനിടെ പൈലറ്റിന് തകരാര്‍ ബോധ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അധികൃതരുടെ സഹായം തേടി. വിമാനമിറങ്ങുമ്പോള്‍ നെടുമ്പാശേരിയില്‍ സിഐഎസ്എഫ്, പൊലീസ്, മെഡിക്കല്‍ സംഘം തുടങ്ങിയവ സജ്ജരായി കാത്തുനിന്നു.
215 യാത്രക്കാരുമായി സുരക്ഷിതമായി തന്നെ നിലത്തിറക്കുവാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന 222യാത്രക്കാരും 7 ജിവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. വിമാനം പിന്നീട് റണ്‍വേയില്‍ നിന്ന് മാറ്റി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.