ചെന്നൈ: വിദേശത്തു നിന്ന് കൊണ്ടുവന്ന കാറിന് നികുതി ഒഴിവാക്കണമെന്ന നടന്‍ വിജയിയുടെ ഹര്‍ജിയില്‍ കേസ് അവസാനിപ്പിച്ച് ചെന്നൈ ഹൈക്കോടതി. ഇറക്കുമതി ചെയ്ത് ആഡംബര കാറിന് വാണിജ്യ നികുതി വകുപ്പ് 63 ലക്ഷം രൂപയാണ് നികുതിയിനത്തില്‍ അടക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്.
പിന്നാലെയാണ് നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് കോടതിയെ സമീപിച്ചത്. എന്നാല്‍ എന്‍ട്രി ടാസ്‌ക് അടക്കണമെന്ന് കോടതി ഉത്തരവിട്ടു. എന്‍ട്രി ടാക്സ് ആയി താരം 7,09,875 രൂപ 2021 സെപ്റ്റംബറില്‍ അടച്ചിരുന്നു. നികുതി അടക്കാത്തതിന്റെ ഇടക്കാല കാലയളവില്‍ 2021 ഡിസംബറില്‍ വാണിജ്യ നികുതി വകുപ്പ് 30,23,609 രൂപ പിഴയായി അടക്കണമെന്ന് അറിയിക്കുകയായിരുന്നു.
2019 ജനുവരിക്ക് മുന്‍പ് പ്രവേശന നികുതി അടച്ചിട്ടുണ്ടെങ്കില്‍ കാറിന് പിഴ ഈടാക്കേണ്ടതില്ലെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം നികുതി അടച്ചില്ലെങ്കിലും പിഴ ഈടാക്കണമെന്നും കോടതി അറിയിച്ചു.
യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിന് ഇറക്കുമതി ചുങ്കത്തിനു പുറമേ പ്രവേശന നികുതി കൂടി ചുമത്തിയതു ചോദ്യം ചെയ്താണു നടന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. 2012 ലാണ് വിജയ് കാര്‍ വാങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.