ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്: മലയാളിതാരം എം. ശ്രീശങ്കര്‍ ഫൈനലില്‍

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്: മലയാളിതാരം എം. ശ്രീശങ്കര്‍ ഫൈനലില്‍

യൂജിന്‍: അമേരിക്കയില്‍ ആരംഭിച്ച ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ പുരുഷ വിഭാഗം ലോംഗ് ജംപില്‍ മലയാളി താരം എം. ശ്രീശങ്കര്‍ ഫൈനലില്‍. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനം നേടിയാണ് ശ്രീശങ്കര്‍ മെഡല്‍ പോരാട്ടത്തിന് യോഗ്യത ഉറപ്പിച്ചത്.

മറ്റൊരു മലയാളിതാരം മുഹമ്മദ് അനീസ് യഹിയയും ജെസ്വിന്‍ ആള്‍ഡ്രിന്‍ ജോണ്‍സണും ഫൈനല്‍ കാണാതെ പുറത്തായത് ഇന്ത്യയ്ക്ക് നിരാശയായി. ഉദ്ഘാടന മത്സരങ്ങളിലൊന്നായ വനിതകളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച പ്രിയങ്ക ഗോസ്വാമി നിരാശപ്പെടുത്തി. 34-ാം സ്ഥാനത്താണ് പ്രിയങ്ക മത്സരം പൂര്‍ത്തീകരിച്ചത്.

പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാശ് മുകുന്ദ് സാബ്ലെ ഫൈനലിലെത്തി. ഹീറ്റ്സില്‍ മൂന്നാമനായാണ് താരം ഫൈനലിലെത്തിയത്. പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ സന്ദീപ് കുമാറിനും യോഗ്യത നേടാനായില്ല. ഫൈനലില്‍ താരം 40-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നാളെയാണ് ലോംഗ് ജംമ്പ് ഫൈനല്‍ നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.