ഇന്ത്യന്‍ വിപണിയില്‍ ജിംനിയുടെ പുതിയ ഫെയ്‌സ് ലിഫ്റ്റ് മോഡലും 5 ഡോര്‍ മോഡലും ഒരുമിച്ച് പ്രദർശിപ്പിക്കുന്നു. നേരത്തെ യൂറോപ്പില്‍ പരീക്ഷണയോട്ടം നടത്തിയ 5 ഡോര്‍ ജിംനിയുടെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.
നാല് മീറ്ററില്‍ താഴെ നീളമായിരിക്കും പുതിയ വാഹനത്തിന്. ജപ്പാനിലും യൂറോപ്പിലും പുറത്തിറങ്ങിയ ജിംനിയുടെ ചെറിയ പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ കയറ്റുമതിക്കായി ജിംനിയുടെ അസംബ്ലിങ് ഗുരുഗ്രാം ശാലയില്‍ ആരംഭിച്ചിരുന്നു. 5 ഡോര്‍ മോഡലില്‍ 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 3 ഡോര്‍ മോഡലിന് 1.4 ലീറ്റര്‍ ടര്‍ബോ എന്‍ജിനുമാകും കരുത്തു പകരുക.
3850 എഎം നീളവും 1645 എംഎം വീതിയും 1730 എംഎം ഉയരവും 2550 എംഎം വീല്‍ബെയ്‌സുമുണ്ടാകും. ജിംനിയുടെ വില 10 ലക്ഷത്തില്‍ താഴെ ആയിരിയ്ക്കുമെന്നാണ് പ്രതീക്ഷ. 2018 ല്‍ ജപ്പാനിലായിരുന്നു നാലാം തലമുറ ജിംനിയുടെ അരങ്ങേറ്റം. പിന്നാലെ വിവിധ വിദേശ വിപണികളിലും തരംഗമായി മാറി.
ഓഫ് റോഡ് ഡ്രൈവിങ്ങിന് പുറമെ യാത്രാസുഖവും ഉറപ്പുവരുത്തുന്ന രീതിയിലാണ് നാലാം തലമുറ വാഹനത്തിന്റെ രൂപകല്‍പന. ദൃഢതയുള്ള ലാഡര്‍ ഫ്രെയിം ഷാസിയും എയര്‍ ബാഗ്, എ ബി എസ്, ഇ എസ് പി, പവര്‍ സ്റ്റീയറിങ്, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുമൊക്കെയുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റം വാഹനത്തിലുണ്ടാവും. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയാണ് വാഹനം വില്‍പനയ്‌ക്കെത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.