എന്‍ഡിഎയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കാര്‍

എന്‍ഡിഎയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കാര്‍

ന്യൂഡല്‍ഹി: ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി നിലവിലെ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കാറിനെ പ്രഖ്യാപിച്ചു. ബിജെപി പ്രസിഡന്റ് ജെ.പി നഡ്ഡയാണ് പേര് പ്രഖ്യാപിച്ചത്.

രാജസ്ഥാന്‍ സ്വദേശിയായ ധന്‍കാര്‍ 1989 ല്‍ ജുന്‍ഗുനു മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലെത്തിയാണ് പൊതുപ്രവര്‍ത്തനം തുടരുന്നത്. 71 കാരനായ ധന്‍കര്‍ കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1990 ല്‍ പാര്‍ലമെന്ററി കാര്യ മന്ത്രിയായി. പിന്നീട് ഏറെക്കാലം രാജസ്ഥാനില്‍ എംഎല്‍എയും മന്ത്രിയുമായും പ്രവര്‍ത്തിച്ചു.

ബംഗാള്‍ ഗവര്‍ണര്‍ എന്ന നിലയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള പോര് പലകുറി വാര്‍ത്തകളില്‍ നിറഞ്ഞതാണ്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ലഭിച്ച പിന്തുണ ധന്‍കറിന് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ലഭിക്കില്ലെന്ന് ഉറപ്പാണ്. പ്രതിപക്ഷം ഇതുവരെ തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.