'വൈദികനേയും ഇമാമിനേയും കൂടി വിളിക്കൂ; റോഡ് നിര്‍മ്മാണത്തിന് ഹൈന്ദവ രീതിയിലുള്ള ഭൂമിപൂജ തടഞ്ഞ് ഡി.എം.കെ എം.പി

'വൈദികനേയും ഇമാമിനേയും കൂടി വിളിക്കൂ; റോഡ് നിര്‍മ്മാണത്തിന് ഹൈന്ദവ രീതിയിലുള്ള ഭൂമിപൂജ തടഞ്ഞ് ഡി.എം.കെ എം.പി

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ പദ്ധതിയായ റോഡ് നിര്‍മ്മാണത്തിൽ ഉദ്ഘാടനത്തിന് മുമ്പ് ഹൈന്ദവ രീതിയിലുള്ള ഭൂമി പൂജ തടഞ്ഞ് ഡി.എം.കെ എം.പി എസ് സെന്തിൽ കുമാർ.

റോഡ് നിര്‍മ്മാണ പദ്ധതിയുടെ ഉദ്ഘാടനത്തിന് ഒരു മതത്തിന്റെ ആചാരപ്രകാരം ചടങ്ങ് നടത്താൻ ശ്രമിച്ചതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരേയും എം.പി ശകാരിച്ചു. ഇതിന്റെ വീഡിയോ സെന്തിൽ കുമാർ തന്നെ ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു.

ഇന്നലെ ധർമപുരിയിലെ ആലപുരത്താണ് സംഭവം. തടാകക്കരയിൽ നിർമാണ പ്രവർത്തനം തുടങ്ങുന്നതിന് മുമ്പുള്ള ചടങ്ങിനെത്തിയതായിരുന്നു എം.പി. ഹിന്ദു മതാചാര പ്രകാരം ഭൂമി പൂജയ്ക്കുള്ള ഒരുക്കങ്ങൾ കണ്ടതോടെ ഇത് തടഞ്ഞ എം.പി ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.


ഒരു പ്രത്യേക മതത്തിന്റെ മാത്രം പ്രാർത്ഥനയും പൂജയും ഉൾപ്പെടുത്തി ചടങ്ങ് നടത്താൻ അനുവദിക്കില്ലെന്ന് എം.പി പറഞ്ഞു. ക്രിസ്ത്യൻ, മുസ്ലീം പുരോഹിതർ എവിടെയെന്നും മതമില്ലാത്തവരുടെ പ്രതിനിധിയെ ക്ഷണിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പ്രാർഥന നടത്തുന്നതിന് എതിരല്ലെന്നും എന്നാൽ എല്ലാ മതങ്ങളിൽ നിന്നുള്ളവരും വേണമെന്ന് സെന്തിൽ കുമാർ പറയുന്നതും വീഡിയോയിൽ കേൾക്കാം. ഭൂമി പൂജയ്ക്കുള്ള ഒരുക്കങ്ങളെല്ലാം ഒഴിവാക്കിയതിന് പിന്നാലെ പദ്ധതിയുടെ ഉദ്ഘാടനം എം.പി നിർവഹിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.