മലപ്പുറം: റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘം പിടിയില്‍. പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം സ്വദേശികളായ പൗരജിന്റെ പുരയ്ക്കല്‍ മുഹമ്മദ് അര്‍ഷിദ് (19), പത്ത കുഞ്ഞാലിന്റെ ഉമറുള്‍ മുക്താര്‍ (21), വള്ളിക്കുന്ന് ആനങ്ങാടി പാണ്ടിവീട്ടില്‍ സല്‍മാനുള്‍ ഫാരിസ് (18), കിഴക്കന്റെപുരയ്ക്കല്‍ മുഷ്താഖ് അഹമ്മദ് (18), ഒമ്പതാം ക്ലാസുകാരന്‍ എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റു ചെയ്തത്.
ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പോലീസും താനൂര്‍ സബ് ഡിവിഷന്‍ ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒമ്പതാം ക്ലാസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയിലായത്.
പരപ്പനങ്ങാടി മേല്‍പ്പാലത്തിന് താഴെ റെയില്‍വേ ട്രാക്കില്‍നിന്നും വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ ട്രാക്കില്‍നിന്നും അയ്യപ്പന്‍കാവ് റെയില്‍വേ പുറമ്പോക്കില്‍നിന്നുമാണ് പ്രതികളെ പിടികൂടിയത്. പ്രദേശത്തെ റസിഡെന്‍സ് അസോസിയേഷനുകളും ക്ലബ്ബുകളും മറ്റുമായി ചേര്‍ന്ന് പരിശോധന തുടരുമെന്ന് പരപ്പനങ്ങാടി പോലീസ് അറിയിച്ചു. 
സംഘത്തിൽനിന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ പിടികൂടിയ സാഹചര്യത്തിൽ മാതാപിതാക്കൾ കുട്ടികളുടെ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് പൊലീസ് അറിയിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.