പാവപ്പെട്ടവന്റെ വയറ്റത്തടിച്ച് മില്‍മയും; പാല്‍ ഉല്‍പന്നങ്ങള്‍ക്ക് തിങ്കളാഴ്ച്ച മുതല്‍ വില കൂട്ടും

പാവപ്പെട്ടവന്റെ വയറ്റത്തടിച്ച് മില്‍മയും; പാല്‍ ഉല്‍പന്നങ്ങള്‍ക്ക് തിങ്കളാഴ്ച്ച മുതല്‍ വില കൂട്ടും

കൊച്ചി: നിത്യോപയോഗ സാധനങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ മില്‍മയും സാധാരണക്കാരന്റെ വയറ്റത്തടിക്കുന്നു. തിങ്കളാഴ്ച്ച മുതല്‍ പാലുല്‍പ്പന്നങ്ങള്‍ക്ക് വില കൂടുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി വ്യക്തമാക്കി. പാല്‍, തൈര്, ലെസ്സി ഉല്‍പ്പന്നങ്ങള്‍ക്ക് 5 ശതമാനം വില കൂടും. കൃത്യമായ വില പ്രസിദ്ധീകരിക്കുമെന്നും മില്‍മ ചെയര്‍മാന്‍ അറിയിച്ചു.

അരി, ധാന്യം, പാലുല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് 5 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതാണ് വിലകൂട്ടാന്‍ കാരണം. പായ്ക്ക് ചെയ്ത മീന്‍, തേന്‍, ശര്‍ക്കര, പനീര്‍, ലെസ്‌ലി, പപ്പടം, ഗോതമ്പുപൊടി എന്നിവയ്ക്കും 5 ശതമാനം നികുതി ബാധകമാകും.

ജൂണ്‍ അവസാനം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പരിഷ്‌കരിച്ച മറ്റു നികുതി നിരക്കുകളും തിങ്കളാഴ് പ്രാബല്യത്തില്‍ വരും. നികുതി വര്‍ധനയ്ക്കനുസരിച്ച് പാല്‍ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിലയും കൂടിയേക്കും. അതേസമയം മില്‍മയില്‍ നിന്ന് പായ്ക്കറ്റില്‍ അല്ലാതെ നേരിട്ട് വാങ്ങുന്ന പാലിന് വില കൂടിയേക്കില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.