മസ്കറ്റ്: രാജ്യത്ത് സ്വദേശി വല്‍ക്കരണം വീണ്ടും ശക്തമാക്കി ഒമാന്‍. 207 തസ്തികളില്‍ പ്രവാസികള്‍ക്ക് ജോലി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി. ഈ മേഖലകളില്‍ വിദേശികള്‍ക്ക് പുതിയ വിസ അനുവദിക്കില്ല. തൊഴില്‍ മന്ത്രി പ്രഫ. മഹദ് ബിന്‍ സെയ്ദ് ബിന്‍ അലി ബാവയ്ന്‍ ആണ് ഉത്തരവില്‍ ഒപ്പുവച്ചിരിക്കുന്നത്. എന്നാല്‍ തീരുമാനം എന്നുമുതലാണ് പ്രാബല്യത്തിലാവുകയെന്ന് വ്യക്തമല്ല.
നിലവില്‍ ഈ തസ്തികകളില്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധി പേർ തൊഴിലെടുക്കുന്നുണ്ട്. ഇവരുടെ വിസാ കാലാവധി അവസാനിച്ചാല്‍ പുതുക്കി നല്‍കുമോയെന്ന് വ്യക്തമല്ല.
സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ച സുപ്രധാന മേഖലകള്‍
അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍,
പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍/മാനേജര്‍, എച്ച്ആര്‍ ഡയറക്ടര്‍/മാനേജര്‍, ഡയറക്ടര്‍ ഓഫ് റിലേഷന്‍സ് ആന്‍റ് എക്‌സറ്റേണല്‍ കമ്യൂണിക്കേഷന്‍സ്, ഡയറക്ടര്‍/മാനേജര്‍ ഓഫ് സിഇഒ ഓഫീസ്,
എംപ്ലോയ്മന്‍റ് ഡയറക്ടര്‍/മാനേജര്‍, ഫോളോ അപ്പ് ഡയറക്ടര്‍/മാനേജര്‍,
സെക്യൂരിറ്റി സൂപ്പര്‍വൈസര്‍,
ഡയറക്ടര്‍/മാനേജര്‍ ഓഫ് അഡ്മിഷന്‍ ആന്‍റ് റജിസ്‌ട്രേഷന്‍,
സ്റ്റുഡന്‍സ് അഫേഴ്‌സ് ഡയറക്ടര്‍/മാനേജര്‍, കരിയര്‍ ഗൈഡന്‍സ് ഡയറക്ടര്‍/മാനേജര്‍,
ഇന്ധന സ്റ്റേഷന്‍ മാനേജര്‍,
ജനറല്‍ മാനേജര്‍,
എച്ച് ആര്‍ സ്‌പെഷ്യലിസ്റ്റ്,
ലൈബ്രേറിയന്‍,
എക്‌സിക്യൂട്ടീവ് കോഓര്‍ഡിനേറ്റര്‍, വര്‍ക്ക് കോണ്‍ട്രാക്ട് റഗുലേറ്റര്‍,
സ്‌റ്റോര്‍ സൂപ്പര്‍വൈസര്‍,
വാട്ടര്‍ മീറ്റര്‍ റീഡര്‍,
ട്രാവലേഴ്‌സ് സര്‍വീസെസ് ഓഫീസര്‍, ട്രാവല്‍ ടിക്കറ്റ് ഓഫീസര്‍, ബസ് ഡ്രൈവര്‍/ടാക്‌സി കാര്‍ ഡ്രൈവര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.