തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തില്‍ മുന്‍ എംഎല്‍എ കെ.എസ് ശബരീനാഥിന് നോട്ടീസ്. നാളെ രാവിലെ പത്തിന് ശംഖുമുഖം എസിപിക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഇന്ന് രാവിലെ ഏഴിന് ശംഖുമുഖം പോലീസ് ശബരീനാഥിന്റെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വിമാനത്തിലെ പ്രതിഷേധത്തിന് നിര്‍ദ്ദേശം നല്‍കിയത് ശബരിനാഥനെന്ന് സൂചിപ്പിക്കുന്ന വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കേരള ഒഫീഷ്യല്‍ ഗ്രൂപ്പ്' എന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് ലോഗോ ഡിസ്‌പ്ലേ പിക്ച്ചറായിട്ടുള്ള ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ടാണ് പുറത്ത് വന്നത്.
മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ വരുന്നുണ്ട് എന്ന വിവരമാണ് ശബരീനാഥന്‍ എംഎല്‍എ എന്ന പേരില്‍ സേവ് ചെയ്ത നമ്പറില്‍ നിന്നും സന്ദേശമയച്ചിരിക്കുന്നത്. രണ്ടു പേര്‍ ഫ്ളൈറ്റില്‍ കയറി കരിങ്കൊടി കാണിച്ചാല്‍...' എന്ന് അപൂര്‍ണമായ നിര്‍ദേശവും ഇതിനൊപ്പമുണ്ട്. ഈ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്തായതോടെയാണ് പൊലീസ് ചോദ്യം ചെയ്യാന്‍ ശബരീനാഥിനെ വിളിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.