ചെള്ളുപനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു

ചെള്ളുപനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ചെള്ളുപനി ബാധിച്ച്‌ വിദ്യാര്‍ഥി മരിച്ചു. പതിനൊന്നുകാരനായ കിളിമാനൂര്‍ സ്വദേശി സിദ്ധാര്‍ഥാണ് മരിച്ചത്.

പനിയെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചെള്ളുപനിയാണെന്ന സംശയത്തെ തുടര്‍ന്ന് സാംപിളുകള്‍ പരിശോധനയ്ക്ക് അയിച്ചിരുന്നു.

തുടര്‍ന്ന് ലഭിച്ച പരിശോധനാഫലത്തിലാണ് സിദ്ധാർത്ഥിന് ചെള്ളുപനി സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ അടുത്തിടെ രണ്ടുപേര്‍ ചെള്ളുപനിയെ തുടര്‍ന്ന് മരിച്ചിരുന്നു.

ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും ചെറു പ്രാണികൾ, എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്.

വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്‍, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചുരുക്കം ചിലരില്‍ തലച്ചോറിനയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീര്‍ണതകളുണ്ടാകാറുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.