യുഎഇ രാഷ്ട്രപതി ഫ്രാന്‍സിലെത്തി

യുഎഇ രാഷ്ട്രപതി ഫ്രാന്‍സിലെത്തി

അബുദബി: ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫ്രാന്‍സിലെത്തി. രാഷ്ട്രപതിയായി ചുമതലയേറ്റെടുത്ത ശേഷമുളള അദ്ദേഹത്തിന്‍റെ ആദ്യ വിദേശ സന്ദർശനമാണിത്. ഷെയ്ഖ് മുഹമ്മദിന്‍റെ സന്ദർശനത്തില്‍ ഫ്രാന്‍സ് പ്രസിഡന്‍റ് സന്തോഷം രേഖപ്പെടുത്തി. യുഎഇ ഫ്രാന്‍സും തമ്മിലുളള നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കുകയെന്നുളളതാണ് സന്ദർശനത്തിന്‍റെ ലക്ഷ്യം. 

 കാലാവസ്ഥ, ഊർജ്ജം ഉള്‍പ്പടെയുളള വിവിധ മേഖലകളില്‍ സൗഹൃദത്തിനും സഹകരണത്തിനുമുളള സാധ്യതകളും കൂടികാഴ്ചയില്‍ വിഷയമാകും. ഉക്രൈയിനിലെ യുദ്ധസാഹചര്യവും ഇറാറിലെ ആണവവിഷയങ്ങളും ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്ന നാളുകളിലാണ് സന്ദ‍ർശനമെന്നതും ശ്രദ്ധേയം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.