തൃശൂര്‍: തൃശ്ശൂരില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തൃശൂര്‍ കണ്ടാണശ്ശേരി സ്വദേശി ഷീല (52) ആണ് മരിച്ചത്. കണ്ടാണശേരി പോസ്റ്റ് ഓഫിസിലെ പോസ്റ്റുവുമണാണ്.
ഈ മാസം 14 ന് വീടിനു സമീപത്തുവച്ചാണ് ഷീലയെ തെരുവുനായ കടിച്ചത്. ഇതിനു പ്രതിരോധ കുത്തിവയ്പ് നടത്തി. തിങ്കളാഴ്ച ബന്ധുവിന്റെ വീട്ടില്‍വച്ച് ഛര്‍ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.
മരണകാരണം പേവിഷബാധയാണോ എന്ന കാര്യത്തില്‍ ആശുപത്രി അധികൃതര്‍ സ്ഥിരീകരണം നടത്തിയിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ പേവിഷബാധയേറ്റ് മരിച്ചതാണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താന്‍ സാധിക്കൂ എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.