ചൈന അതിര്‍ത്തിക്കടുത്ത് 19 തൊഴിലാളികളെ കാണാതായി: ഒരാള്‍ മരിച്ച നിലയില്‍; തിരച്ചില്‍ തുടരുന്നു

ചൈന അതിര്‍ത്തിക്കടുത്ത്  19 തൊഴിലാളികളെ കാണാതായി: ഒരാള്‍ മരിച്ച നിലയില്‍; തിരച്ചില്‍ തുടരുന്നു

ഗുവാഹത്തി: അരുണാചല്‍ പ്രദേശിലെ ഇന്ത്യ- ചൈന അതിര്‍ത്തിക്ക് സമീപത്ത് നിന്ന് 19 തൊഴിലാളികളെ കാണാതായി. രണ്ടാഴ്ച മുന്‍പാണ് ഇവരെ കാണാതായത്. കാണാതായെന്ന് കരുതുന്ന തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കുമേ നദിയില്‍ നിന്ന് ലഭിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

അരുണാചലിലെ കുരുംഗ് കുമേ ജില്ലയില്‍ റോഡ് നിര്‍മാണത്തിനായി എത്തിയ തൊഴിലാളികളില്‍ 19 പേരെയാണ് കാണാതായത്. അസമില്‍ നിന്നുള്ളവരാണ് കാണാതായ തൊഴിലാളികള്‍. കാണാനില്ലെന്ന് വ്യക്തമാക്കി കോണ്‍ട്രാക്ടറാണ് പരാതി നല്‍കിയത്.

അതേസമയം ബലി പെരുന്നാളിന് നാട്ടിലേക്ക് പോകാന്‍ കോണ്‍ട്രാക്ടര്‍ അനുവദിച്ചില്ലെന്നും ഇതേത്തുടര്‍ന്ന് തൊഴിലാളികള്‍ ജൂലൈ അഞ്ചിന് നാട്ടിലേക്ക് പോയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ കാണാനില്ലെന്ന് വ്യക്തമാക്കി കോണ്‍ട്രാക്ടര്‍ ജൂലൈ 13നാണ് പരാതി നല്‍കിയത്. അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.