കള്ളപ്പണ കേസിലെ പ്രതിക്കൊപ്പം അമിത് ഷായുടെ ചിത്രം പ്രചരിപ്പിച്ചു; സംവിധായകനെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് പോലീസ്

കള്ളപ്പണ കേസിലെ പ്രതിക്കൊപ്പം അമിത് ഷായുടെ ചിത്രം പ്രചരിപ്പിച്ചു; സംവിധായകനെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് പോലീസ്

അഹമ്മദാബാദ്: കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതിയായ സ്ത്രീയ്ക്കൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച സംവിധായകന്‍ അവിനാശ് ദാസ് അറസ്റ്റില്‍. ഗുജറാത്ത് പോലീസ് ആണ് അവിനാശ് ദാസിനെ അറസ്റ്റ് ചെയ്തത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഐഎഎസ് ഓഫീസര്‍ പൂജാ സിംഗിന് ഒപ്പമുളള അമിത് ഷായുടെ ചിത്രമായിരുന്നു അവിനാശ് ട്വീറ്റ് ചെയ്തത്. അവിനാശിനെ തുടര്‍ നടപടികള്‍ക്കായി അഹമ്മദാബാദിലേക്ക് കൊണ്ടുവന്നതായി പോലീസ് അറിയിച്ചു. ചൊവ്വാഴ്ച മുംബൈയില്‍ വെച്ചാണ് അവിനാശ് ദാസിനെ ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ഡിപി ചുദാസമ വ്യക്തമാക്കി.

വ്യാജ ചിത്രം പ്രചരിപ്പിക്കുന്നതിന് എതിരെയുളള ഐപിസി 469 വകുപ്പ് ചുമത്തിയാണ് അവിനാശിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ദേശീയ പതാക ധരിച്ച സ്ത്രീയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് ഐടി നിയമവും ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നതിന് എതിരെയുളള വകുപ്പും അവിനാശിന് മേല്‍ ചുമത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.