ന്യൂഡല്‍ഹി: ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെട്ട പേമെന്റ് ആപ്പ് പേടിഎം മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചെത്തി. പ്ലേ സ്റ്റോറില്‍ തിരിച്ചെത്തിയ വിവരം പേടിഎം ട്വിറ്ററിലൂടെ അറിയിച്ചു. "അപ്ഡേറ്റ്: ആന്‍ഡ് വി ആര് ബാക്ക്' എന്നായിരുന്നു പേടിഎം ട്വീറ്റ്.
ചൂതാട്ട ആപ്ലിക്കേഷനെ അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പേടിഎമ്മിനെ പ്ലേ സ്റ്റോറില്‍നിന്നും ഗൂഗിള്‍ നീക്കം ചെയ്തത്. വാതുവെപ്പ് സുഗമമാക്കുന്ന ചൂതാട്ട അപ്ലിക്കേഷനുകളെ പിന്തുണയ്ക്കില്ലെന്നും ഗൂഗിള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പേടിഎം പുതിയതായി അവതരിപ്പിച്ച "പേടിഎം ക്രിക്കറ്റ് ലീഗ്' പരിപാടിയാണ് നടപടിക്ക് കാരണമായത്. പ്ലേ സ്റ്റോര്‍ നയങ്ങള്‍ ലംഘിക്കുന്നതാണെന്ന് പേടിഎം ക്രിക്കറ്റ് ലീഗ് എന്നായിരുന്നു ആക്ഷേപം. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആപ്പ് സസ്പെന്‍ഡ് ചെയ്യുകയാണെന്ന് കാണിച്ച് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും അറിയിപ്പ് ലഭിച്ചതെന്ന് പേടിഎം നേരത്തെ മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.
പേടിഎം ക്രിക്കറ്റ് ലീഗാണ് ആപ്പിനെതിരെയുള്ള നടപടിക്ക് കാരണമായത് എന്നും പേടിഎം വ്യക്തമാക്കി. എന്നാല്‍ ഈ പ്രശ്നം പരിഹരിച്ചത് എങ്ങനെയാണെന്ന് പേടിഎം വ്യക്തമാക്കിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.