'ആചാരങ്ങള്‍ സംരക്ഷിക്കപ്പെടാനുള്ളതാണ്'; ശബരിമല യുവതി പ്രവേശനത്തില്‍ നിലപാട് തിരുത്തി സര്‍ക്കാര്‍

'ആചാരങ്ങള്‍ സംരക്ഷിക്കപ്പെടാനുള്ളതാണ്'; ശബരിമല യുവതി പ്രവേശനത്തില്‍ നിലപാട് തിരുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാരിന് വീണ്ടുവിചാരം. ആചാരം സംരക്ഷിക്കുമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ മാറി. ഇക്കാര്യം നാളെ സുപ്രീം കോടതിയെ അറിയിക്കും. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.

വൈകുന്നേരം ചേരുന്ന മന്ത്രിസഭായോഗത്തിലും വിഷയം ചര്‍ച്ച ചെയ്യും. നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നിലപാട് തിരുത്തിയിരുന്നു. ശബരിമലയില്‍ യുവതി പ്രവേശനം വേണ്ടെന്ന് ബോര്‍ഡ് പ്രമേയം പാസാക്കിയിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരിക്കലും യുവതി പ്രവേശനത്തെ അനുകൂലിച്ചിട്ടില്ലെന്നാണ് പ്രസിഡന്റ് കെ.ജയകുമാര്‍ നേരത്തെ വ്യക്തമാക്കിയത്. വ്യക്തികള്‍ അനുകൂലിച്ചിട്ടുണ്ടാകാം. 2020 ല്‍ അറിയിച്ചത് അഭിഭാഷകന്റെ നിലപാടാണ്.

ഇക്കാര്യത്തില്‍ ബോര്‍ഡിന് ഒരാശയക്കുഴപ്പവുമില്ല. ദേവസ്വം ബോര്‍ഡ് രൂപീകരിച്ചതു തന്നെ ക്ഷേത്രങ്ങളേയും ക്ഷേത്ര ആചാരങ്ങളേയും സംരക്ഷിക്കാനാണ്. നിലവിലുള്ള ഉത്തരവിനെ സുപ്രീം കോടതിയില്‍ എതിര്‍ക്കും.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ തുടരണം. സുപ്രീം കോടതി നിര്‍ദേശിച്ച മാര്‍ച്ച് 14 ന് മുമ്പ് ബോര്‍ഡിന്റെ നിലപാട് സത്യവാങ്മൂലമായി അറിയിക്കും.

വിധി പുനപരിശോധിക്കണോ എന്നത് ബോര്‍ഡിന്റെ പരിധിയില്‍ വരുന്നതല്ല. കോടതിയുടെ വിഷയമാണ്. തുടക്കം മുതല്‍ ബോര്‍ഡ് വിശ്വാസികള്‍ക്കൊപ്പമാണെന്നും കെ. ജയകുമാര്‍ പറഞ്ഞിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.