ഫെയ്‌സ്ബുക് പോസ്റ്റ്: വനിതാ എഎസ്‌ഐക്ക് ആറ് മാസം സസ്‌പെന്‍ഷന്‍

ഫെയ്‌സ്ബുക് പോസ്റ്റ്: വനിതാ എഎസ്‌ഐക്ക് ആറ് മാസം സസ്‌പെന്‍ഷന്‍

കാഞ്ഞിരപ്പള്ളി: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിലെ പ്രതികള്‍ക്കു ജാമ്യം അനുവദിച്ചതിനെ അനുകൂലിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത വനിതാ എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു.

കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ റംല ഇസ്മയിലിനെയാണു മധ്യമേഖലാ ഡിഐജി 6 മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തത്. ജാമ്യം ലഭിച്ചവരെ അനുകൂലിച്ച് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവിട്ട പോസ്റ്റ് റംല ഷെയര്‍ ചെയ്‌തെന്നാണു പരാതി.

ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി എന്‍. ബാബുക്കുട്ടന്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അബദ്ധത്തില്‍ ഭര്‍ത്താവാണ് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതെന്നാണ് റംല നല്‍കിയ മൊഴി.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫ് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വനിതാ എഎസ്‌ഐ ഷെയര്‍ ചെയ്തത്. ആലപ്പുഴയില്‍ കൊലവിളി മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് റിമാന്റിലായ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ ഒന്നര മാസത്തിന് ശേഷം പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫ് ഇവരെ അഭിവാദ്യം ചെയ്തു കൊണ്ട് രംഗത്തെത്തി.

'അന്യായ തടങ്കലിന് വിരാമമായി' എന്ന് പറയുകയും ഇവര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തുകൊണ്ടായിരുന്നു പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതാണ് റംല ഇസ്മയിന്‍ തന്റെ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ജൂലൈ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അഞ്ചിന് പോസ്റ്റ് ഇവര്‍ ഷെയര്‍ ചെയ്തിരുന്നെങ്കിലും നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍ ഹരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ റംലയ്ക്കെതിരെ രംഗത്ത് വന്നിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.