കൊച്ചി: പത്തനംതിട്ട സ്വദേശിനി ജെസ്ന മരിയയെ കാണാതായ കേസില്‍ സിബിഐ കാര്യമായ അന്വേഷണം നടത്തുന്നില്ലെന്നാരോപിച്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ എ സിയാദ് റഹ്മാനാണ് ഹര്‍ജി കേള്‍ക്കുന്നത്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌നയെ 2018ലാണ് വെച്ചൂച്ചിറ കുന്നത്തു വീട്ടില്‍ നിന്ന് കാണാതായത്. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് 2021 ഫെബ്രുവരി 19ന് ഹൈക്കോടതി സിബിഐക്ക് കൈമാറി. ജെസ്നയെ കണ്ടെത്താന്‍ 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഹര്‍ജിയില്‍ നേരത്തെ സിബിഐ വ്യക്തമാക്കിയിരുന്നു.
2018 മാര്‍ച്ച് 22നാണ് കോളേജിലേക്ക് പോയ ജെസ്നയെ കാണാതാകുന്നത്. പിന്നീട് വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിച്ചിട്ടും ജെസ്‌നയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയില്‍ കേസ് സിബിഐയ്ക്ക് കൈമാറി.
ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു 2018 മാര്‍ച്ച് 22ന് ജെസ്‌ന വീട്ടില്‍ നിന്ന് ഇറങ്ങിയത്. എരുമേലി വരെ ബസില്‍ വന്നതിന് തെളിവുണ്ട്. പിന്നീട് ജെസ്‌നയെ കണ്ടിട്ടില്ല. വെച്ചൂച്ചിറ പൊലീസ് ആദ്യം അന്വേഷിച്ചു. പിന്നീട് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അന്വേഷണം നടത്തി. വീടിന് സമീപത്തും വനങ്ങളിലുമെല്ലാം തിരച്ചില്‍ നടത്തി. ബെംഗളൂരു, പൂനൈ, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ ജെസ്‌നയെ കണ്ടെന്ന രീതിയിലുള്ള വിവരങ്ങള്‍ വന്നതിനെ തുടര്‍ന്ന് ഇവിടങ്ങളിലും അന്വേഷണം നടത്തിയിരുന്നു.
ലക്ഷക്കണക്കിന് മൊബൈല്‍ ഫോണ്‍ കോളുകള്‍ പരിശോധിച്ചു. ജെസ്‌നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തു. ഒടുവില്‍ കഴിഞ്ഞ ഏപ്രിലില്‍ ജെസ്‌ന മരിയ ജയിംസ് സിറിയയിലാണെന്ന് സിബിഐ കണ്ടെത്തിയെന്ന തരത്തില്‍ പ്രചാരണം ഉണ്ടായി. ഇത് വ്യാജമാണെന്ന് സിബിഐ തന്നെ സ്ഥിരീകരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലടക്കം ജെസ്‌ന സിറിയിയില്‍ എന്ന നിലയില്‍ പ്രചാരമുണ്ടായതോടെയാണ് സിബിഐ വിശദീകരണം നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.