ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി ഇന്ത്യന്‍ അത്‌ലറ്റുകള്‍; ധനലക്ഷ്മിക്കും ഐശ്വര്യയ്ക്കും കോമണ്‍വെല്‍ത്ത് ഗെയിംസ് നഷ്ടം

ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി ഇന്ത്യന്‍ അത്‌ലറ്റുകള്‍; ധനലക്ഷ്മിക്കും ഐശ്വര്യയ്ക്കും കോമണ്‍വെല്‍ത്ത് ഗെയിംസ് നഷ്ടം

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിന് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. സ്പ്രിന്റര്‍ എസ് ധനലക്ഷ്മി, ട്രിപ്പിള്‍ ജംപര്‍ ഐശ്വര്യ ബാബു എന്നിവര്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ഇതോടെ ഇരുവര്‍ക്കും കോമണ്‍വെല്‍ത്ത് ഗെയിംസ് നഷ്ടമാകും.

ട്രിപ്പിള്‍ ജംപില്‍ ദേശിയ റെക്കോര്‍ഡ് മലയാളിയായ ഐശ്വര്യാ ബാബുവിന്റെ പേരിലാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ 100 മീറ്റര്‍ ഓട്ടത്തിലേയും റിലേയിലേയും താരമാണ് ധനലക്ഷ്മി. ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലും ധനലക്ഷ്മിയുടെ പേര് ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ വിസ പ്രശ്നങ്ങളെ തുടര്‍ന്നാണ് അമേരിക്കയിലേക്ക് പോകാന്‍ കഴിയാതിരുന്നത്.

ജൂണ്‍ 26ന് ക്വസനോവില്‍ നടന്ന മെമ്മോറിയല്‍ അത്ലറ്റിക്സ് മീറ്റില്‍ ധനലക്ഷ്മി തന്റെ മികച്ച സമയമായ 22.89 സെക്കന്റ് കണ്ടെത്തി സ്വര്‍ണം നേടിയിരുന്നു. ഈ മാസം 28 മുതല്‍ ബിര്‍മിംഗ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്. 322 അംഗ സംഘമാണ് ഇന്ത്യയ്ക്കായി മല്‍സരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.