ദുബായ് :പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് തൊഴിലാളികളെ പങ്കെടുപ്പിച്ചു നടത്തിയ കലാ പരിപാടി ശ്രദ്ധേയമായി. ദുബായ് അൽ ഖുസിലാണ് പരിപാടി സംഘടിപ്പിച്ചത് . അൽ ഖുസിലെയും ഇതര ലേബർ ക്യാമ്പിലെയും 14,000 തൊഴിലാളികൾ ചടങ്ങിൽ പങ്കെടുത്തു. രണ്ട് ദിവസം നീണ്ടുനിന്ന ആഘോഷ പരിപാടി- വിവിധ ദേശക്കാരുടെ വൈവിധ്യമാർന്ന-നാടൻ കലാപ്രകടനങ്ങൾ കൊണ്ടും, വിവിധ ഭാഷകളിലെ സംഗീത ആലാപനങ്ങളാലും വ്യത്യസ്തമായി.
തൊഴിലാളികളോടുള്ള വകുപ്പിന്റെ സാമൂഹിക ഉത്തരവാദിത്തങ്ങളുടെ ഭാഗമായാണ് ദുബായ് തൊഴിൽ കാര്യ സ്ഥിരം സമിതി കലാപരിപാടി ഒരുക്കിയത്. പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് ദുബായുടെ ജനറൽ കോർഡിനേറ്റർ അബ്ദുള്ള ലഷ്കരിയുടെ നേതൃത്വത്തിലാണ് കലാ സദസ്സ് നടന്നത് നിർമാണ മേഖലയിലുള്ള വിദേശ തൊഴിലാളികളുടെ അവകാശങ്ങളെ പിന്തുണയ്ക്കുന്ന യുഎഇയുടെ വിശാലമായ കാഴ്ചപ്പാടുകളുടെ ഭാഗമായി, തൊഴിൽ മേഖലയിലും തൊഴിലാളികൾക്കിടയിൽ കൂടുതൽ സന്തോഷം പകരുന്ന ഘടങ്ങളെ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിച്ചതെന്ന് ദുബായ് തൊഴിൽ കാര്യ സ്ഥിരം സമിതിയുടെ ചെയർമാനും ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ ഉപമേധാവിയുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.
യുഎഇയുടെ പൊതു നിയമങ്ങളും ഈ രംഗത്തെ നിയമനിർമാണങ്ങൾക്ക് അനുസരിച്ചുള്ള തൊഴിലാളികളുടെ പുതിയ അവകാശങ്ങളും കടമകളും ബോധവൽക്കരിക്കുക, എമാറാത്തി സംസ്കാരത്തെ പരിചയപ്പെടുത്തുക തുടങ്ങിയ സന്ദേശം അടങ്ങിയ ബ്രോഷറുകൾ തൊഴിലാളികൾക്ക് വിതരണം ചെയ്തു. 12,000 ലധികം ഭക്ഷണങ്ങളും വിവിധ സമ്മാനങ്ങളും പരിപാടിയ്ക്ക് എത്തിയ തൊഴിലാളികൾക്ക് കൈമാറി. ദുബായിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും,ദുബായ് തൊഴിൽ കാര്യ സ്ഥിരം സമിതിയിലെ ജീവനക്കാരും സമ്മാനം വിതരണം നടത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.