പിഎം കിസാന്‍ ഗുണഭോക്താക്കള്‍ ജൂലൈ 31 നകം വിവരങ്ങള്‍ നല്‍കണം

പിഎം കിസാന്‍ ഗുണഭോക്താക്കള്‍ ജൂലൈ 31 നകം വിവരങ്ങള്‍ നല്‍കണം

തിരുവനന്തപുരം: പ്രധാനമന്ത്രി കിസാന്‍ (പിഎം) സമ്മാനനിധി പദ്ധതിയുടെ ഗുണഭോക്താക്കളായ കര്‍ഷകര്‍ കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങള്‍ നൽകണം. കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍ വഴിയാണ് വിവരങ്ങൾ നൽകേണ്ടത്.

പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷകരുടെ സംയുക്ത ഡാറ്റ ബേസ്(ഫെഡറേറ്റഡ് ഫോര്‍മര്‍ ഡാറ്റ ബേസ്) രൂപീകരിക്കുന്നതിന്റെ ഭാഗമായാണിത്. പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നു ലഭിക്കുന്നതിനായി ജൂലൈ 31ന് മുന്‍പ് എയിംസ് പോര്‍ട്ടലില്‍ സ്വന്തം ഭൂമി സംബന്ധിച്ച വിവരങ്ങള്‍ നല്‍കണം.

പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇ.കെ.വൈ.സിയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിനാല്‍ എല്ലാ പിഎം കിസാന്‍ ഗുണഭോക്താക്കളും ജൂലൈ 31ന് മുന്‍പ് പോര്‍ട്ടല്‍ വഴി നേരിട്ടോ അക്ഷയ, സി.എസ്.സി. തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ വഴിയോ ഇ.കെ.വൈ.സിയും ചെയ്യണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.