ഖരമാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി ദുബായില്‍ വരുന്നു

ഖരമാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി ദുബായില്‍ വരുന്നു

ദുബായ്: ഖരമാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി ദുബായില്‍ വരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഖരമാലിന്യവൈദ്യുതി പദ്ധതിയാണിത്.2000 ടണ്‍ ഖലമാലിന്യത്തില്‍ നിന്ന് 80 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുക. ഇത്തരത്തിലുളള രണ്ട് വൈദ്യുതി ഉത്പാദക കേന്ദ്രങ്ങളാണ് ദുബായില്‍ അടുത്ത വർഷം ആദ്യം പ്രവർത്തനം ആരംഭിക്കുക. 

വീടുകളില്‍ നിന്നും വ്യവസായ കേന്ദ്രങ്ങളില്‍ നിന്നും പുറന്തളളുന്ന ഖരമാലിന്യങ്ങള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ കുറയ്ക്കുകയും വൈദ്യുതി ഉല്‍പാദനത്തില്‍ ബദല്‍ മാർഗങ്ങള്‍ തേടുകയുമാണ് ഇതിലൂടെ ദുബായ് ലക്ഷ്യമിടുന്നത്. നിർമ്മാണം പുരോഗമിക്കുന്ന അഞ്ച് പ്ലാന്‍റുകളില്‍ രണ്ടെണ്ണം അടുത്തവർഷത്തോടെ പ്രവർത്തനം തുടങ്ങും. ദുബായ് ക്ലീന്‍ എനർജി സ്ട്ട്രാറ്റജി 2050 ന്‍റെ ഭാഗമായാണിത്. 

പ്ലാന്‍റുകളുടെ നിർമ്മാണം 75 ശതമാനം പൂർത്തിയായെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറല്‍ ദാവൂദ് അല്‍ ഹജ്രി പറഞ്ഞു. 2024 ഓടെ അഞ്ച് പ്ലാന്‍റുകളിലുമായി 5666 ടണ്‍ ഖലമാലിന്യം സംസ്കരിക്കാനും 200 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനും കഴിയുമെന്നാണ് വിലയിരുത്തല്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.