വിദൂര വിദ്യാഭ്യാസം വഴി ബിരുദം നേടിയ വ്യക്തിയെ എഞ്ചിനീയറെന്ന് വിളിക്കാനാവില്ല; ഹൈക്കോടതി

വിദൂര വിദ്യാഭ്യാസം വഴി ബിരുദം നേടിയ വ്യക്തിയെ എഞ്ചിനീയറെന്ന് വിളിക്കാനാവില്ല; ഹൈക്കോടതി

ചണ്ഡീഗഡ്: ക്ലാസുകളില്‍ നേരിട്ടെത്തി പരിശീലനം നടത്താത്തവരെ എന്‍ജിനീയര്‍ എന്ന് വിളിക്കാനാവില്ലെന്ന് ഹൈക്കോടതി. പഞ്ചാബ്, ഹരിയാന കോടതികളാണ് ഈ വിധി പ്രസ്താവിച്ചത്.

വിദൂര വിദ്യാഭ്യാസം വഴി സിവില്‍ എന്‍ജിനീയറിങ് ബിരുദം നേടിയ വ്യക്തിയെ എക്സിക്യൂട്ടീവ് എന്‍ജിനീയറായി ഹരിയാന പോലീസ് ഹൗസിംഗ് കോര്‍പ്പറേഷന്‍ നിയമിച്ചിരുന്നു. ഈ നിയമനത്തെ കോടതി ചോദ്യം ചെയ്യുകയായിരുന്നു.

ക്ലാസില്‍ നേരിട്ടെത്തി പരിശീലനം നേടാത്തവരെ എന്‍ജിനീയറായി കാണാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഈ ഡിഗ്രിയ്ക്ക് പരിശീലനം വേണമെന്നും കോടതി വ്യക്തമാക്കി. രാജ്യത്തിന്റെ അടിസ്ഥാന നിര്‍മാണ മേഖലയുടെ അനിവാര്യഘടകമാണ് എന്‍ജിനീയര്‍മാറെന്ന് കോടതി വ്യക്തമാക്കി. പരിശീലനത്തിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ പഠിക്കുകയെന്നും കോടതി വിശദീകരിച്ചു.

വിദൂര വിദ്യാഭ്യാസം വഴി സിവില്‍ എന്‍ജിനീയര്‍ കഴിഞ്ഞവരെ എന്‍ജിനീയറായി പരിഗണിച്ചു തുടങ്ങിയാല്‍ ഇതുപോലെ എംബിബിഎസ് വിജയിച്ചവര്‍ രോഗികളെ പരിശോധിക്കുന്ന സ്ഥിതിയും ഉണ്ടാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.