ദ്രൗപതി മുര്‍മുവിന് കേരളത്തില്‍ നിന്നും വോട്ട് കിട്ടി; ക്രോസ് വോട്ടിംഗ് ആരോപണമുന്നയിച്ച് ഇടതു വലതു മുന്നണികള്‍

ദ്രൗപതി മുര്‍മുവിന് കേരളത്തില്‍ നിന്നും വോട്ട് കിട്ടി; ക്രോസ് വോട്ടിംഗ് ആരോപണമുന്നയിച്ച് ഇടതു വലതു മുന്നണികള്‍

തിരുവനന്തപുരം: ബിജെപിക്ക് എംഎല്‍എമാര്‍ ഇല്ലാതിരുന്നിട്ടും കേരളത്തില്‍ നിന്ന് ദ്രൗപതി മുര്‍മുവിന് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഒരു വോട്ട് ലഭിച്ചു. 140 എംഎല്‍എമാരില്‍ 139 പേരും പ്രതിപക്ഷ സ്ഥാനാര്‍ഥി യസ്വന്ത് സിന്‍ഹയ്ക്ക് വോട്ട് ചെയ്തു. മുര്‍മുവിന് വോട്ട് ചെയ്തത് ആരാണെന്ന് വ്യക്തമല്ല. പരസ്പരം ആരോപണം ഉന്നയിച്ച് സിപിഎമ്മും കോണ്‍ഗ്രസും രംഗത്തു വന്നിട്ടുണ്ട്.

കേരളത്തില്‍ മാത്രമല്ല മറ്റ് പല സംസ്ഥാനങ്ങളിലും വലിയ രീതിയില്‍ ക്രോസ് വോട്ടിംഗ് നടന്നിട്ടുണ്ട്. പ്രതീക്ഷിച്ചതിലും കുറഞ്ഞ വോട്ടുകളാണ് യസ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത്. ബി.ജെ.പിയും ഇക്കാര്യം അവകാശപ്പെട്ടിരുന്നു. ചില സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തന്നെ മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചതോടെ വോട്ടുചോര്‍ച്ചയുണ്ടാകുമെന്ന ആശങ്കയിലായിരുന്നു പ്രതിപക്ഷം.

പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ വലിയ ഭൂരിപക്ഷത്തില്‍ പിന്നിലാക്കിയാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപദി ജയിച്ചുകയറിയത്. പോള്‍ ചെയ്തതില്‍ 64.03 ശതമാനം വോട്ട് ദ്രൗപദിക്ക് ലഭിച്ചപ്പോള്‍ യശ്വന്ത് സിന്‍ഹയ്ക്ക് 35.97 ശതമാനം വോട്ടുകളേ നേടാനായുള്ളൂ. 4754 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ 53 എണ്ണം അസാധുവായി. 5,28,491 വോട്ടുമൂല്യമാണ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടാന്‍ വേണ്ടത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.