ആലപ്പുഴ: എസ് എന്‍ ഡി പി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പിനിരയായവര്‍ക്ക് ജപ്തി നോട്ടീസ്. ചെങ്ങന്നൂര്‍ യൂണിയന് കീഴില്‍ തട്ടിപ്പിനിരയായ കുടുംബങ്ങള്‍ക്കാണ് പത്ത് ദിവസത്തിനകം കുടിശിക അടക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
അതേസമയം റവന്യൂ റിക്കവറി നടപടികള്‍ തുടങ്ങിയതോടെ മക്കള്‍ക്ക് വേണ്ടി വിദ്യാഭ്യാസ വായപ് പോലും എടുക്കാന്‍ കഴിയാതെ ദുരിതത്തിലാണ് തട്ടിപ്പിനിരയായ സ്ത്രീകള്‍. 2014 ല്‍ എസ്എന്‍ഡിപിയുടെ മൈക്രോഫൈനാന്‍സ് തട്ടിപ്പിന് ഇരയായ വ്യക്തിയാണ് ചെങ്ങന്നൂര്‍ പെരിങ്ങാലിപ്പുറ് ഉഷ.
വായ്പയെടുത്തത് ഏഴ് ലക്ഷം രൂപ. എസ് എന്‍ ഡി പി യോഗത്തിന്റെ നിര്‍ദേശപ്രകാരം രണ്ടു വര്‍ഷത്തിനുള്ളില്‍ വായ്പാ തുക മുഴുവന്‍ ചെങ്ങന്നൂര്‍ യൂണിയന്‍ ഓഫീസില്‍ അടച്ചതാണ്. പക്ഷെ 2017ല്‍ ബാങ്കില്‍ നിന്ന് നോട്ടീസ് വന്നപ്പോഴാണ് വായ്പയുടെ പത്ത് ശതമാനം പോലും ബാങ്കിലടക്കാതെ യൂണിയന്‍ നേതാക്കള്‍ തട്ടിയെടുത്തതായി മനസിലായത്. കേസില്‍ ക്രൈബ്രാഞ്ച് അന്വേഷണം നടക്കവേയാണ് ഇപ്പോള്‍ ചെങ്ങന്നൂര്‍ താലൂക്ക് ഓഫീസില്‍ നിന്ന് ജപ്തി നോട്ടീസ്.
റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചതിനാല്‍ എംഎസ് സി നഴ്‌സിങിന് പ്രവേശനം നേടിയ മകള്‍ക്കായി വിദ്യാഭ്യാസ വായ്പ പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഉഷ. ചെങ്ങന്നൂര്‍ യൂണിയനില്‍ മാത്രം നടന്നത് അഞ്ചരക്കോടി രൂപയുടെ തട്ടിപ്പാണ്. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഒന്നാം പ്രതിയായാണ് കേസ്.
വായ്പയെടുത്തവര്‍ ദുരിതം അനുഭവിക്കുമ്പോള്‍ യോഗ നേതൃത്വവും കൈയൊഴിഞ്ഞെന്ന് ഇവര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.