ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: നീരജ് ചോപ്ര ഫൈനലില്‍

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: നീരജ് ചോപ്ര ഫൈനലില്‍

ഒറിഗണ്‍: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഫൈനലില്‍. യോഗ്യതാ റൗണ്ടിലെ ആദ്യ ത്രോയില്‍ തന്നെ നീരജ് ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു.

ആദ്യ ശ്രമത്തില്‍ 88.39 മീറ്റര്‍ ദൂരമാണ് നീരജ് ജാവലിന്‍ പായിച്ചത്. 83.50 മീറ്റര്‍ ആയിരുന്നു ഫൈനല്‍ പ്രവേശനത്തിന് വേണ്ടിയിരുന്ന ദൂരം. നീരജിന്റെ കരിയറിലെ ഏറ്റവും മികച്ച മൂന്നാമത്തെ ദൂരമാണ് 88.39 മീറ്റര്‍ എന്നത്. ഇത് ആദ്യമായണ് നീരജ് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.

ഞായാറാഴ്ച രാവിലെ 7.05ന് ആണ് ഫൈനല്‍ മത്സരം നടക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.