ന്യൂഡൽഹി: സെന്‍ട്രല്‍ ബോർഡ് ഓഫ് സെക്കന്ററി എഡ്യുക്കേഷന്‍ (സിബിഎസ്ഇ) പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 92.71 ശതമാനം പേർ ഉപരിപഠനത്തിന് അർഹരായി. ഇത്തവണയും തിരുവനന്തപുരം തന്നെയാണ് മികച്ച പ്രകടനം കാഴ്ചവച്ച മേഖല.
cbseresults.nic.in എന്ന വെബ്സൈറ്റിലൂടെ വിദേശ രാജ്യങ്ങളിൽ അടക്കമുള്ള വിദ്യാർത്ഥികള്‍ക്ക് ഫലമറിയാം. ജൂണ്‍ 15 നാണ് സിബിഎസ്ഇ പരീക്ഷകള്‍ അവസാനിച്ചത്. ഫലം വൈകുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില‍്‍ക്കുന്നതിനിടെയാണ് ഇന്ന് ഫലം പ്രഖ്യാപിച്ചത്.
അതേസമയം സിബിഎസ്എ പത്താം ക്ലാസ് പരീക്ഷാഫലം വൈകുന്നത് വിദ്യാർഥികളുടെ അഡ്മിഷനെ ബാധിക്കുമെന്നത് രക്ഷിതാക്കളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഹർജി കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി പരിഗണിക്കവെ എന്ന് ഫലം പ്രഖ്യാപിക്കാനാകുമെന്ന് സിബിഎസ്ഇ വൃത്തങ്ങളോട് ആരാഞ്ഞിരുന്നു. ഇന്ന് ഇക്കാര്യത്തില്‍ അധികൃതർ കോടതിയില്‍ മറുപടി നല്‍കിയേക്കും.
സിബിഎസ്ഇ ഫലം അനിശ്ചതിമായി നീളുന്ന പശ്ചാത്തലത്തില്‍ പ്ലസ് വൺ പ്രവേശനത്തിന് ഫലം വരുന്നതുവരെ കാത്തിരിക്കാനാകില്ലെന്നും കേരള സിലബസില്‍ പഠിച്ച കുട്ടികളുടെ ഭാവി കൂടി കണക്കിലെടുക്കണമെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇന്ന് കോടതിയുടെ തീരുമാനം ഉണ്ടായേക്കും. സമാനമായ സാഹചര്യം പ്ലസ് ടു ഫലം വൈകുന്നതിലും നിലനിന്നിരുന്നു. തുടർ പഠനം പ്രതിസന്ധിയിലാകുമോയെന്നുളള ആശങ്കയ്ക്കിടെയാണ് ഇന്ന് സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.