വിമാനത്താവളത്തില്‍ ദുബായ് ഭരണാധികാരിയുടെ അപ്രതീക്ഷിത സന്ദർശനം

വിമാനത്താവളത്തില്‍ ദുബായ് ഭരണാധികാരിയുടെ അപ്രതീക്ഷിത സന്ദർശനം

ദുബായ്: ദുബായ് വിമാനത്താവളത്തില്‍ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ അപ്രതീക്ഷിത സന്ദർശനം. വിമാനത്താവളത്തിലുണ്ടായിരുന്ന ഒരു കുടുംബവുമായി അദ്ദേഹം സംസാരിക്കുന്നതും പുസ്തകം ഒപ്പിട്ടുകൈമാറുന്നതും സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കാണാം.

അദ്ദേഹത്തോടൊപ്പം മകനും ദുബായ് ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
ഒന്നാമനായിരിക്കുകയെന്നുളളത് ഒരു മുദ്രാവാക്യമല്ല, മറിച്ച് ഷെയ്ഖ് മുഹമ്മദ് സംസ്കാരത്തിലൂടെയും ജോലിയിലൂടെയും നമുക്ക് കാണിച്ചുതന്ന സംസ്കാരം കൂടിയാണ് എന്നാണ് മക്തൂം സന്ദർശനത്തിന്‍റെ ഫോട്ടോകള്‍ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.


ഇതിന് മുന്‍പും അപ്രതീക്ഷിത സന്ദർശനങ്ങള്‍ നടത്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഷെയ്ഖ് മുഹമ്മദ്. ഈ വർഷം ആദ്യം എക്സ്പോ 2020 യില്‍ കുട്ടികളുമായി സംവദിക്കുന്ന ഷെയ്ഖ് മുഹമ്മദിന്‍റെ വീഡിയോയും അതിന് മുന്‍പ് സൂപ്പർമാർക്കറ്റില്‍ സന്ദർശനം നടത്തിയതും, സൈക്കില്‍ സവാരി നടത്തി റോഡരുകില്‍ പ്രാർത്ഥിക്കുന്നതും 2019 ല്‍ ഗോള്‍ഡ് സൂഖിലെ സ്പൈസ് മാർക്കറ്റില്‍ നടക്കുന്നതുമെല്ലാം സമൂഹമാധ്യത്തില്‍ തരംഗമായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.