ലഖ്‌നോ: പ്രധാനമന്ത്രിയെത്തി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച കഴിയും മുന്‍പേ എക്‌സ്പ്രസ് വേ തകര്‍ന്നു. നരേന്ദ്ര മോഡി കഴിഞ്ഞയാഴ്ച ഉദ്ഘാടനം ചെയ്ത യു.പിയിലെ ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേയില്‍ പലയിടത്തും വലിയ കുഴികള്‍ രൂപപ്പെട്ടു. കനത്ത മഴയെ തുടര്‍ന്നാണ് റോഡ് തകര്‍ന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. 296 കിലോ മീറ്റര്‍ നീളമാണ് ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേക്കുള്ളത്.
റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് രണ്ട് കാറുകളും ഒരു മോട്ടോര്‍ സൈക്കിളും കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റോഡിന്റെ തകര്‍ച്ചയില്‍ വിമര്‍ശനവുമായി എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തി. എക്‌സ്പ്രസ് വേയിലെ വന്‍ കുഴികളുടെ ചിത്രം പങ്കുവെച്ചായിരുന്നു അഖിലേഷിന്റെ വിമര്‍ശനം.
ഇതാണ് യു.പിയിലെ ബിജെപിയുടെ വികസനത്തിന്റെ നിലവാരം. എക്‌സ്പ്രസ് വേ വലിയ ആളുകളാണ് ഉദ്ഘാടനം ചെയ്തതത്. എന്നാല്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ അഴിമതിയുടെ വലിയ കുഴികള്‍ റോഡില്‍ രൂപപ്പെട്ടുവെന്ന് അഖിലേഷ് യാദവ് പരിഹസിച്ചു. പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പരിഹസിച്ച് ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി.
എന്നാല്‍, റോഡില്‍ വെള്ളം കയറിയത് മൂലമാണ് തകര്‍ച്ചയുണ്ടായതെന്നും തകരാര്‍ പരിഹരിച്ചുവെന്നുമാണ് ഉത്തര്‍പ്രദേശ് എക്‌സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റി പറയുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.