'ഒരുപാട് സന്തോഷമുണ്ട്; സച്ചിയെ രാജ്യം അംഗീകരിച്ചു': ഭാര്യ സിജി

'ഒരുപാട് സന്തോഷമുണ്ട്; സച്ചിയെ രാജ്യം അംഗീകരിച്ചു': ഭാര്യ സിജി

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാരം 'അയ്യപ്പനും കോശിയും' എന്ന സിനിമയ്ക്കും സംവിധായകൻ സച്ചിക്കും ലഭിച്ചപ്പോൾ പ്രതികരണവുമായി ഭാര്യ സിജി സച്ചി. 'ഒരുപാട് സന്തോഷമുണ്ട്. പക്ഷേ സന്തോഷിക്കാൻ കഴിയാത്ത ഒരു അവസ്ഥയിലാണ്. സച്ചിയെയും സച്ചിയുടെ പ്രതിഭയെയും രാജ്യം അംഗീകരിച്ചു' എന്ന് സിജി പറഞ്ഞു.

'അയ്യപ്പനും കോശിയും' എന്ന സിനിമയുടെ വിജയത്തിളക്കത്തിൽ നിൽക്കുമ്പോഴായിരുന്നു സച്ചിയുടെ അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതത്തെ തുടർന്നാണ് സച്ചി മരണത്തിന് കീഴടങ്ങിയത്.

മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതിൽ ഒരുപാട് സന്തോഷമെന്ന് ബിജു മേനോൻ പ്രതികരിച്ചു. 'പുരസ്കാരം വളരെ പ്രിയപ്പെട്ടതാണ്. ഈ അവസരത്തിൽ ഓർക്കാനുള്ളത് സച്ചിയെയാണ്. കടപ്പാട് സച്ചിക്കാണ്. നല്ലൊരു കഥാപാത്രവും സിനിമയും തന്നതിൽ ഈ നിമിഷത്തിൽ സച്ചിയോട് നന്ദി പറയുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ലഭിച്ച അംഗീകാരങ്ങൾ കാണാൻ സച്ചിയില്ലെന്നുള്ളത് വളരെ വിഷമമുണ്ടാക്കുന്നു. ഈ അവാർഡ് സച്ചിക്ക് സമർപ്പിക്കുന്നുവെന്നും' ബിജു മേനോൻ പറഞ്ഞു.

'വളരെയധികം സന്തോഷമുണ്ട് വലിയൊരു എക്സ്പീരിയൻസായിരുന്നു തമിഴ് സിനിമയിലേതെന്ന് മികച്ച നടിക്കുള്ള അവർഡ് ലഭിച്ച അപർണ ബാലമുരളി പറഞ്ഞു. 'ഇനിയും ഒരുപാട് പഠിക്കാനുണ്ട്. ഒരുപാട് നല്ല സിനിമകൾ ചെയ്യണം. തമിഴ് പഠിച്ചെടുത്തത് ട്രെയിനിങ്ങിലൂടെയായിരുന്നു. ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. കഠിന പ്രയത്നത്തിന്റെ ഫലം തന്നെയാണ് ഈ അവർഡ് എന്ന് അപർണ ബാലമുരളി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.