ആഗോളതലത്തില്‍ മികച്ച നിലവാരം: ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 60 രാജ്യങ്ങളില്‍ വിസ രഹിത പ്രവേശനം

ആഗോളതലത്തില്‍ മികച്ച നിലവാരം: ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 60 രാജ്യങ്ങളില്‍ വിസ രഹിത പ്രവേശനം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഇനി മുതല്‍ 60 രാജ്യങ്ങളില്‍ വിസ രഹിത പ്രവേശനം സാധ്യമാകും. 2020ല്‍ മഹാമാരി സമയത്ത് ഇന്ത്യയ്ക്ക് 23 രാജ്യങ്ങളില്‍ മാത്രമാണ് വിസ രഹിത പ്രവേശനം അനുവദനീയമായിരുന്നത്.
രാജ്യാന്തര യാത്രാ വിലക്ക് കേന്ദ്രം നീക്കിയതിനു ശേഷം ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ നിലവാരം വര്‍ധിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ സൂചിപ്പിക്കുന്ന ഹെന്‍ലി പാസ്പോര്‍ട്ട് ചാര്‍ട്ടില്‍ ആഗോള റാങ്കിങില്‍ 199 പാസ്പോര്‍ട്ടുകളില്‍ 87ാം സ്ഥാനമാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരമാണ് പാസ്പോര്‍ട്ട് റാങ്കിങ് പ്രഖ്യാപിക്കുന്നത്. ഓരോ ത്രൈ മാസത്തിലുമാണ് സൂചിക പ്രസിദ്ധീകരിക്കുന്നത്. 2021ല്‍ 90ാം സ്ഥാനത്ത് ആയിരുന്നു ഇന്ത്യ.

ജപ്പാന്‍, സിംഗപൂര്‍, ദക്ഷിണ കൊറിയ, ജര്‍മനി, സ്പെയിന്‍, ഫിന്‍ലന്‍ഡ്, ഇറ്റലി, ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളാണ് ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ മുന്നിട്ട് നില്‍ക്കുന്ന രാജ്യങ്ങള്‍. ഒരു രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള കടമ്പകള്‍ ലളിതമാകുന്നതിന്റെ അടിസ്ഥാനത്തിലാണ് സൂചിക തയ്യാറാക്കുന്നത്.

ശ്രീലങ്ക, സുഡാന്‍, ബംഗ്ലാദേശ്, ലിബിയ, നേപ്പാള്‍, യെമന്‍,പാകിസ്ഥാന്‍, സിറിയ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയില്‍ പിന്നില്‍. അഫ്ഗാനിസ്ഥാനാണ് അവസാന സ്ഥാനത്ത്. ഒന്നാം സ്ഥാനത്തുള്ള ജപ്പാന് 193 രാജ്യങ്ങളിലേക്കു വിസരഹിതമായ പ്രവേശനം ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.