കൊച്ചി: മധ്യനിര താരം അഡ്രിയാന്‍ ലൂണയുമായുള്ള കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പ്രഖ്യാപിച്ചു. തുടക്കത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് ഈ ഉറുഗ്വേന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ ചേര്‍ന്നത്. പുതിയ കരാര്‍ പ്രകാരം 2024 വരെ അദ്ദേഹം ക്ലബ്ബില്‍ തുടരും.
ക്ലബ്ബ് വൈസ് ക്യാപ്റ്റനായിട്ടായിരുന്നു ക്ലബ്ബില്‍ അഡ്രിയാന്‍ ലൂണ തുടങ്ങിയത്. പിന്നീട് ജെസെല്‍ കര്‍ണെയ്‌റോ പരിക്കേറ്റ് പുറത്തായതോടെ ലൂണ പകരം ക്യാപ്റ്റനായി. ബ്ലാസ്റ്റേഴ്‌സിലെ തന്റെ കന്നിസീസണില്‍ ആറ് ഗോളുകള്‍ നേടിയ ലൂണ ഏഴ് ഗോളുകള്‍ക്ക് അവസരമൊരുക്കുകയും ചെയ്തു. എല്ലായ്‌പ്പോഴും ഊര്‍ജ്വസലതയോടെ കളംനിറഞ്ഞ് ഓടുന്ന ലൂണ ടാക്ലിങ്ങിലും പന്ത് തിരിച്ചെടുക്കുന്നതിലും കഴിഞ്ഞ വര്‍ഷത്തെ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഉന്നത നിലവാരം പുലര്‍ത്തി.
ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ സംഭാവന നല്‍കുന്ന അദ്ദേഹം ഹീറോ ഐഎസ്എല്‍ ഓഫ് ദി ഇയര്‍ ടീമിലും ഇടംനേടി. ഉറുഗ്വേയിലാണ് ലൂണയുടെ കളിജീവിതം ആരംഭിച്ചത്, ക്ലബ്ബ് അത്‌ലറ്റികോ പ്രോഗ്രസോ, മോണ്ടെവിഡിയോ വാണ്ടറേഴ്‌സ്, ഡിഫെന്‍സര്‍ സ്‌പോര്‍ടിങ് എന്നിവയ്‌ക്കൊപ്പമായിരുന്നു അക്കാദമി വര്‍ഷങ്ങള്‍ ചിലവഴിച്ചത്.
2009 ലെ ഫിഫ അണ്ടര്‍ 17 ലോകകപ്പ്, 2011 ലെ ഫിഫ അണ്ടര്‍ 20 ലോകകപ്പ് എന്നിവയിലും ലൂണ കളിച്ചിട്ടുണ്ട്. രണ്ട് ടൂര്‍ണമെന്റുകളിലും ഓരോ ഗോളുമടിച്ചു. ക്ലബ്ബ് കരിയറില്‍ 11 വര്‍ഷത്തിനിടെ വിവിധ ക്ലബ്ബുകള്‍ക്കായി 364 മത്സരങ്ങളില്‍ ഈ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഇറങ്ങി. 53 ഗോളടിക്കുകയും 53 എണ്ണത്തിന് അവസമൊരുക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.