ദോഹ: രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചതായി ഖത്തർ ആരോഗ്യമന്ത്രാലയം. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗം സ്ഥിരീകരിച്തിട്ടുളളത്. രോഗിയ്ക്ക് ആവശ്യമായ ചികിത്സ നല്കിയിട്ടുണ്ട്. ഐസൊലേഷനിലാണ്. രോഗിയുമായി അടുത്ത് സമ്പർക്കം പുലർത്തിയ വ്യക്തികളുടെ ആരോഹ്യ സ്ഥിതി നിരീക്ഷിക്കും.
രോഗം വേഗത്തില്‍ തിരിച്ചറിയാനും പകരാതിരിക്കാനായി ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗ നിർണയത്തിന് ദേശീയ ലാബറട്ടറികള്‍ സജ്ജമാണ്. യാത്രാക്കാർക്ക് സംശയ ദുരീകരണത്തിനായി 16000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. നേരത്തെ സൗദി അറേബ്യയിലും യുഎഇയിലും മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.