തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ വച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഗൂഢാലോചന നടത്തിയെന്ന ഡിവൈഎഫ്ഐ പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ഡിജിപിക്ക് ലഭിച്ച പരാതി ശംഖുമുഖം എ.സിക്ക് കൈമാറി.
വിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ നടന്ന പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് എതിരെ കോടതി നിര്‍ദേശ പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ പരാതിയുമായി രംഗത്തു വന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമാനത്തിലേക്ക് കയറ്റി വിട്ടത് ആരെന്ന് അന്വേഷിക്കണം എന്നാണ് ഡിവൈഎഫ്ഐയുടെ ആവശ്യം.
കണ്ണൂര്‍ ഡിസിസി ഓഫീസില്‍ നിന്നാണ് പ്രതികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കിയതെന്നും ഇതിന് പിന്നില്‍ കെ. സുധാകരനും വി.ഡി സതീശനുമാണ് എന്നുമാണ് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.